
വയനാട് ജില്ലയിൽ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് 28-ന്
വയനാട് ജില്ലയില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂൺ 28-ന് നടക്കും. ഈ വര്‍ഷം ബിരുദജേതാക്കളായവര്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ് രാവിലെ 11 മണിക്ക് വയനാട് പുൽപ്പള്ളിയിലെ പഴശ്ശിരാജ കോളേജിലാണ്. ചടങ്ങ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, പഴശ്ശിരാജ കോളേജ് മാനേജറും ബിഷപ്പുമായ ഡോ. ജോസഫ് മാർ തോമസ് തുടങ്ങിയവർ പങ്കെടുക്കും. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറയും. മറ്റു ജില്ലകളിലെ ബിരുദദാനച്ചടങ്ങുകൾ കോഴിക്കോട്: സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി കോഴിക്കോട് – ജൂണ്‍ 29, മലപ്പുറം: പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി – ജൂലൈ രണ്ട് എന്നിങ്ങനെയാണ്.
സർവകലാശാലാ വികസിപ്പിച്ച ടിഷ്യു വാഴത്തൈകൾ കർഷകരിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ പ്ലാന്റ് ബയോടെക്‌നോളജിയുടെ ഗവേഷണ ഫലമായി വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള വാഴത്തൈകളുടെ വിപണനോദ്ഘടനം വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് നിർവഹിച്ചു. ബോട്ടണി പഠന വിഭാഗം മേധാവി ഡോ. സി.സി. ഹരിലാൽ അധ്യക്ഷത വഹിച്ചു. കർഷകൻ സുരേന്ദ്രൻ വില്ലൂന്നിയാൽ വൈസ് ചാൻസിലറുടെ കൈയിൽ നിന്നും വാഴത്തൈ ഏറ്റുവാങ്ങി. സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. പി.പി. പ്രദ്യുമ്നനൻ, ഡോ. ടി. വസുമതി, ഡോ. റിച്ചാർഡ് സ്കറിയ, പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, ബോട്ടണി പഠന വിഭാഗം പ്രൊഫസർ ഡോ. ജോൺ ഇ. തോപ്പിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ പ്ലാന്റ് ബയോടെക്‌നോളജി ഡയറക്ടർ ഡോ. എ. യുസഫ് നന്ദി പറഞ്ഞു.
ബിരുദ പ്രവേശനം 2024: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യയന വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവർ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിലും) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. എസ്.സി. / എസ്.ടി. / ഒ.ഇ.സി. / ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികള്‍ : 135/- രൂപയും മറ്റുള്ളവര്‍ : 540/- രൂപയുമാണ് അടയ്ക്കേണ്ടത്. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി മാന്‍ഡേറ്ററി ഫീസടച്ച് കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാർഥികൾ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിർബന്ധമായും ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നല്‍കുന്നതുമല്ല. ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനോ പുതിയ കോളേജുകളോ കോഴ്സുകളോ കൂട്ടിചേര്‍ക്കുന്നതിനോ ഈ അവസരത്തില്‍ സാധിക്കില്ല. ഹയർ ഓപ്‌ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. പ്രവേശനം നേടുന്ന വിദ്യാർഥികള്‍ക്ക് ടി.സി. ഒഴികെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കോളേജിലെ പരിശോധനയ്ക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാവുന്നതാണ്.
CUCAT 2024: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024 – 2025 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി., സ്വാശ്രയ സെന്ററുകൾ / അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലേക്ക് നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (CUCAT 2024) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ അതത് പഠനവകുപ്പ് / കോളേജില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശം അനുസരിച്ച് പ്രവേശനം നേടേണ്ടതാണ്. വിദ്യാർഥികൾ മാര്‍ക്ക് ലിസ്റ്റ് / ഗ്രേഡ് കാര്‍ഡ്, ടി.സി, സംവരണം, ഇ.ഡബ്ല്യൂ.എസ്. എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 0494 2407016, 2407017.
മൂല്യനിർണയ ക്യാമ്പ്
അഞ്ചാം സെമസ്റ്റർ എം.സി.എ. (2018 സ്‌കീം – 2018 & 2019 പ്രവേശനം, 2010 സ്‌കീം – 2017 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പ് ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ നടക്കും. നിയോഗിക്കപ്പെട്ട എല്ലാ അദ്ധ്യാപകരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ പി.ജി. (CBCSS – 2019 സ്‌കീം – 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രികൃത മൂല്യനിർണയ ക്യാമ്പ് ജൂലൈ 29 മുതൽ ആഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിലും സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) ഏപ്രിൽ 2024 പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജൂലൈ 27 മുതൽ ആഗസ്റ്റ് അഞ്ചു വരെയും നടക്കും. നിയോഗിക്കപ്പെട്ട എല്ലാ അദ്ധ്യാപകരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. മൂല്യനിർണയ ക്യാമ്പിന്റെ വിവരങ്ങൾ അറിയുന്നതിനായി അദ്ധ്യാപകർ അതത് ക്യാമ്പ് ചെയർമാനുമായി ബന്ധപ്പെടാവുന്നതാണ്. ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക്. ഡയറി സയൻസ് ആന്റ് ടെക്നോളജി (2023 ബാച്ച്) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ രണ്ടിന് നടക്കും. കേന്ദ്രം: എം. ഇ. എസ്. കല്ലടി കോളേജ്, മണ്ണാർക്കാട്, പാലക്കാട്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പുനർമൂല്യനിർണയഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബി. എ. അഫ്സൽ – ഉൽ – ഉലമ ( CBCSS, CUCBCSS – UG ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ ബി. എച്ച്. എം. ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.




