HIGHLIGHTS : Calicut University News; Camp to make chemistry fun at the university
രസതന്ത്രം രസകരമാക്കാന്‍ സര്‍വകലാശാലയില്‍ ക്യാമ്പ്
രസതന്ത്രം രസകരമായി പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കി കാലിക്കറ്റ് സര്‍വകലാശാലയില്‍ യൂസഫ് ഹമീദ് കെമിസ്ട്രി ക്യാമ്പിന് തുടക്കമായി. റോയല്‍ കെമിസ്ട്രി ഇന്ത്യ ഫൗണ്ടേഷനുമായി ചേര്‍ന്ന് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഒമ്പതാം ക്ലാസില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 75 വിദ്യാര്‍ഥികളാണുള്ളത്. ലാബുകളില്‍ നേരിട്ട് പരീക്ഷണങ്ങള്‍ ചെയ്യാനും രസകരമായ രാസപ്രവര്‍ത്തനങ്ങള്‍ കാണാനും ഗവേഷകരുമായി സംവദിക്കാനും ഇവര്‍ക്ക് അവസരമുണ്ട്. ക്യാമ്പസ് ടൂറും ക്വിസും ക്യാമ്പിന്റെ ആകര്‍ഷണങ്ങളാണ്. സമഗ്ര ശിക്ഷാ കേരളയും സര്‍വകലാശാലയിലെ ഡി.എസ്.ടി. പഴ്‌സ് പദ്ധതിയും ക്യാമ്പിന് പിന്തുണയേകുന്നു. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. എന്‍.എന്‍. ബിനിത അധ്യക്ഷത വഹിച്ചു. റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയിലെ മെലിസ മെന്‍ഡോസ, സയന്‍സ് ഡീന്‍ ഡോ. സി.സി. ഹരിലാല്‍, ക്യാമ്പിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ടി.ഡി. സുജ, ഡോ. രാജീവ് എസ്. മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ലൈബ്രറി സമയത്തിൽ മാറ്റം
വിഷു / ഈസ്റ്റർ അവധി പ്രമാണിച്ച് കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ പ്രവർത്തന സമയം ഏപ്രിൽ 15, 16, 19 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ആയിരിക്കുമെന്ന് സർവകലാശാലാ ലൈബ്രേറിയൻ അറിയിച്ചു.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ( 2004 സ്‌കീം – 2004 മുതൽ 2008 വരെ പ്രവേശനം ) ബി.ടെക്. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പുനഃ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407478, ഇ – മെയിൽ ഐ.ഡി. : btechodcs@uoc.ac.in .
നാലാം സെമസ്റ്റർ ( SDE – CBCSS – 2019 പ്രവേശനം ) എം.എ. അറബിക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
പാർട്ട് III ബി.കോം. ( ന്യൂമെറിക്കൽ ) സെപ്റ്റംബർ 2022 ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു