ചരിത്രവിജയമായി കാലിക്കറ്റിന്റെ ഗ്രാജ്വേഷന്‍ സെറിമണി
ബിരുദജേതാക്കള്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണി ചരിത്രവിജയം. മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് വിതരണത്തോടെ ഈ വര്‍ഷത്തെ ചടങ്ങ് സമാപിച്ചു. വിദൂരവിഭാഗം വഴി ബിരുദം നേടിയ 78 വയസ്സുകാരന്‍ മണിമൂളി സ്വദേശി കെ.എം. ഏലിയാസ്, 73 വയസ്സുള്ള വേങ്ങര സ്വദേശി വി. ഭാസ്‌കരന്‍, 65 വയസ്സുള്ള എടക്കര സ്വദേശി തങ്കച്ചന്‍ പൗലോസ് എന്നിവര്‍ ഉള്‍പ്പെടെ 1067 പേരാണ് ഇവിടെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
അഭിമാനാര്‍ഹമായ ഗ്രാജ്വേഷന്‍ സെറിമണി അഭിനന്ദനാര്‍ഹമാണെന്നും വരും വര്‍ഷങ്ങളിലും തുടരണമെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ പരിധിയിലെ ജില്ലകളായ വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നിവിടങ്ങളിലായി നടത്തിയ സര്‍ട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് വിജയമാക്കിത്തീര്‍ത്ത പരീക്ഷാഭവന്‍ ജീവനക്കാരെ വൈസ് ചാന്‍സലര്‍ അഭിനന്ദിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി. കെ. ഖലീമുദ്ധീന്‍, അഡ്വ. എം.ബി. ഫൈസല്‍, ഡോ. ടി. വസുമതി, സി.പി. ഹംസ, ടി.ജെ. മാര്‍ട്ടിന്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. പി. റഷീദ് അഹമ്മദ്, പി. സുശാന്ത്, പി.എസ്.എം.ഒ. കോളേജ് മാനേജര്‍ എം.കെ. ബാവ, പ്രിന്‍സിപ്പല്‍ കെ. അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ് നന്ദി പറഞ്ഞു.
എം.കോം. കൗണ്‍സിലിങ് 2024
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മന്റ് പഠന വകുപ്പില്‍ 2024 – 2025 അധ്യയന വര്‍ഷത്തെ എം.കോം. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ( https://www.uoc.ac.in/ ) സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ ഒന്ന് മുതല്‍ 45 വരെ റാങ്ക് ലഭിച്ച വിദ്യാര്‍ഥികള്‍ ജൂലൈ ആറിന് രാവിലെ 10.30-ന് പഠനവകുപ്പ് കാര്യാലയത്തില്‍ നിര്‍ദിഷ്ട രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളേജുകള്‍ / എസ്.ഡി.ഇ. ( CUCBCSS – UG – 2014 മുതല്‍ 2016 വരെ പ്രവേശനം ) വിദ്യാര്‍ഥികള്‍ക്കായുള്ള രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.എസ്.ഡബ്ല്യൂ., ബി.ബി.എ., ബി.എം.എം.സി., ബി.കോം. വൊക്കേഷണല്‍, ബി.എ. അഫസല്‍ – ഉല്‍ – ഉലമ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ എട്ടിന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍, കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
ജൂലൈ എട്ടിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ, ബി.എസ് സി. (എസ്.ഡി.ഇ.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2024 പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




