ഖേലോ ഇന്ത്യാ ഫുട്‌ബോളില്‍ കാലിക്കറ്റിന് കിരീടം

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന മത്സരത്തില്‍ ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജി.എന്‍.ഡി.യു. അമൃസറിനെ (5-4) എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്. മുഴുവന്‍ സമയത്ത് ആരും ഗോളടിക്കാതെ സമനിലയിലായപ്പോഴാണ് കളി പെനാല്‍റ്റിയിലേക്ക് നീണ്ടത്. ജി.എന്‍.ഡി.യുവിന്റെ അഞ്ചാമത്തെ പെനാല്‍റ്റി കാലിക്കറ്റ് ഗോള്‍കീപ്പര്‍ ലിയാഖത്ത് അലി ഖാന്‍ തടഞ്ഞിടുകയും തൊട്ടുപിറകെ ഹര്‍ഷല്‍ റഹ്‌മാന്‍ കാലിക്കറ്റിനായി വലകുലുക്കുകയും ചെയ്തതോടെയാണ് ചരിത്രനിമിഷം പിറന്നത്. ഖേലേ ഇന്ത്യയുടെ ഈ സീസണിലെ ആദ്യ സ്വര്‍ണം കൂടിയാണിത്. ക്യാപ്റ്റന്‍ നന്ദുകൃഷ്ണ, ആഷിഫ്, സന്തോഷ്, നജീബ് എന്നിവരും കാലിക്കറ്റിനായി ഗോള്‍ നേടി. ഇതോടെ മെഡല്‍ പട്ടികയില്‍ കാലിക്കറ്റ് 28-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് അഡീഷല്‍ സെക്രട്ടറി ഡോ. മമ്ത റാണി അഗര്‍വാളില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ഹു സൈന്റെ നേതൃത്വത്തില്‍ ടീം ട്രോഫി ഏറ്റുവാങ്ങി.
ടീം അംഗങ്ങള്‍ :-
-
കെ.പി. ലിയാലത്ത് അലി ഖാന്‍ – എം.ഇ.എസ്. കേവീയം വളാഞ്ചേരി
-
സി.വി. അഥര്‍വ് – ഫാറൂഖ് കോളേജ്
-
എന്‍. ദില്‍ഷാദ് – എം.ഇ.എസ്. കേവീയംവളാഞ്ചേരി
-
പി. നന്ദു കൃഷ്ണ – ഫാറൂഖ് കോളേജ്
-
എന്‍.പി. മുഹമ്മദ് സഹദ് – ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി
-
നസീര്‍ – എം.ഇ.എസ്. കേവീയം വളാഞ്ചേരി
-
വി.പി. വിഷ്ണു പ്രകാശ് – ക്രൈസ്റ്റ് കോളേജ്
-
പി.പി. ജംഷീദ് അലി – ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി
-
പി.പി. അര്‍ഷാദ് – സെന്റ് ജോസഫ്സ് ദേവഗിരി
-
വി.എച്ച്. മിഥിലാജ്- ശ്രീകേരളവര്‍മ, തൃശ്ശൂര്‍
-
ഹര്‍ഷല്‍ റഹ്‌മാന്‍ – ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി
-
പി.പി. മുഹമ്മദ് ഫായിസ് – ഇ.എം.ഇ.എ കൊണ്ടോട്ടി
-
സി.കെ. അതുല്‍ – സാമൂതിരി ഗുരുവായൂര്‍പ്പന്‍ കോളേജ്
-
ഫുവാദ് ഐമാന്‍ – എം.എ.എം.ഒ. കോളേജ് മുക്കം
-
ടി.എസ്. മുഹമ്മദ് ഇഹംസര്‍- ഫാറൂഖ് കോളേജ്
-
പി.എ. ആഷിഫ് – എം.ഇ.എസ്. കേവീയം വളാഞ്ചേരി
-
പി.പി. സന്തോഷ് ശ്രീകേരള വര്‍മ കോളേജ്
-
കെ.സി. ജെസില്‍ – ഡബ്ല്യു.എം.ഒ. മുട്ടില്‍
-
ഷമില്‍ ഷാനാസ് – എം.ഇ.എസ്. കല്ലടി
-
മുഹമ്മദ് മോനിഫ് – സെന്റ് തോമസ് തൃശ്ശൂര്‍
-
പി.പി. മുഹമ്മദ് നിഷാദ് (ഗോള്‍കീപ്പര്‍) – ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്
-
സി. സനൂപ് – എം.ഇ.എസ്. കേവീയം വളാഞ്ചേരി
മുഖ്യപരിശീലകന്‍ : ഡോ. ശിവറാം
സഹപരിശീലകന്‍ : ഡോ. ഷിഹാബുദ്ദീന്‍
മാനേജര്‍ : ഡോ. മുഹമ്മദ് അലി
ഫിസിയോ : ഡെന്നി ഡേവിസ്
എൻ.എസ്.എസ്. ബ്രോഷർ പ്രകാശനം
കാലിക്കറ്റ് സർവകലാശാലയിൽ നടന്ന എൻ.എസ്.എസ്. സർവകലാശാല തല ഉപദേശക സമിതി യോഗത്തിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ വിദ്യാർഥികൾക്കായുള്ള എയ്ഡ്സ് ബോധവൽക്കരണ പരിപാടിയായ “ഒരുമ”, അഞ്ചു ജില്ലകളിലായി നടക്കുന്ന എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസേഴ്‌സ് മീറ്റായ “അപ്പ്‌ഡേറ്റ്” എന്നിവയുടെ ബ്രോഷർ പ്രകാശനം ചെയ്തു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, എൻ.എസ്.എസ്. റീജിയണൽ ഡയറക്ടർ വൈ. എം. ഉപ്പിൻ, സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡോ. ഡി. ദേവിപ്രിയ, ഫിനാൻസ് ഓഫീസർ വി. അൻവർ, സർവകലാശാല എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. വി. വിജയകുമാർ, ഇ.ടി.ഐ കോ-ഓർഡിനേറ്റർ ഡോ. എൻ.എം. സണ്ണി ഉപദേശക സമിതിയിലെ മറ്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കോളേജുകളുടെ അഫിലിയേഷൻ പുതുക്കാം
കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളേജുകൾ ഒഴികെയുള്ള എല്ലാ കോളേജുകൾക്കും 2026 – 27 അധ്യയന വർഷത്തെ പ്രൊവിഷണൽ അഫിലിയേഷൻ പുതുക്കുന്നതിന് പിഴ കൂടാതെ ഡിസംബർ 15 വരെയും 1,290/- രൂപ പിഴയോടെ ഡിസംബർ 31 വരെയും 12,770/- രൂപ അധിക പിഴയോടെ 2026 ജനുവരി 31 വരെയും അപേക്ഷിക്കാം. നിശ്ചിത മാതൃകയിൽ cpa@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇത് തപാൽ മുഖേന സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കാത്ത കോളേജുകളെ 2026 – 27 അധ്യയന വർഷത്തെ പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതല്ല. അപേക്ഷാ മാതൃകയും കൂടുതൽ വിവരങ്ങളും സർവകലാശാലാ വെബ്‌സൈറ്റിൽ.
പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സ് രജിസ്‌ട്രേഷൻ 5 വരെ നീട്ടി
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. (CCSS – 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് കോഴ്സ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള ലിങ്ക് ഡിസംബർ അഞ്ച് വരെ ലഭ്യമാകും.
കോൺടാക്ട് ക്ലാസ്
വിദൂര വിഭാഗം ആറാം സെമസ്റ്റർ 2023 പ്രവേശനം യു.ജി. വിദ്യാർഥികളുടെ ഓഫ്‌ലൈൻ – ഓൺലൈൻ കോൺടാക്ട് ക്ലാസുകൾ ഡിസംബർ 20-ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.വോക്. ഡയറി സയൻസ് ആന്റ് ടെക്‌നോളജി നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ എട്ടിന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം വർഷ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




