അഖിലേന്ത്യാ വനിതാ ബേസ്‌ബോളിൽ കാലിക്കറ്റിന് നാലാം കിരീടം
അഖിലേന്ത്യാ അന്തസ്സർവകലാശാല വനിതാ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാലാം തവണയും കിരീടം നേടി കാലിക്കറ്റ് സർവകലാശാല. രാജസ്ഥാനിലെ ജുൻജുനുവിലുള്ള ജെ.ജെ.ടി. സർവകലാശാലയിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് വിമലാ കോളേജിലെ എം. ആര്യയുടെ നേതൃത്വത്തിലുള്ള കാലിക്കറ്റ് ടീം ചരിത്ര വിജയം നേടിയത്. ഫൈനലിൽ സാവിത്രിഭായി ഫൂലെ സർവകലാശാലയെയാണ് പരാജയപ്പെടുത്തിയത്. ടീമിനെ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അനുമോദിച്ചു. പ്രൊവിഡൻസ് കോളേജിലെ ഹാഷിഷ് രഹനയായിരുന്നു വൈസ് ക്യാപ്റ്റൻ. ടീമിലെ മറ്റംഗങ്ങൾ : എം.സാന്ദ്ര (വിമല കോളേജ്), എ. സഫ്ന ഷെറിൻ, കെ.ആർ. സ്നേഹ, എ.എം. അമൃത, ആഷിക പ്രകാശ് (ഫാറൂഖ് കോളേജ്), പി. അനഘ, സോന ജോൺ (പ്രൊവിഡൻസ് കോളേജ്), എസ്. അശ്വനി, യു. അശ്വനി, ശാലിനി സജി, അൻസമോൾ രാജു (മേഴ്‌സി കോളേജ്), കെ. കാവ്യ, അലീന ജോസഫ് (സെൻ്റ് മേരീസ് കോളേജ്), പി.എസ്. ആർഷ (ജി.സി.പി.ഇ. കോഴിക്കോട്). പരിശീലകർ : വിഷ്ണു (കാലിക്കറ്റ് സർവകലാശാല), സുൽക്കിഫൽ പൂവക്കാട് (സെന്റ് മേരീസ് കോളേജ്). ടീം മാനേജർമാർ : ഡോ. കെ.ടി. സലീജ് (എം.ഇ. എസ്. കല്ലടി കോളേജ് മണ്ണാർക്കാട്), പി. അഞ്ജലി.
അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2025 ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളിലെ 2025 – 2026 അധ്യയന വർഷത്തെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് പ്രവേശന വിഭാഗം വെബ്സൈറ്റിൽ അലോട്ട്മെന്റ് പരിശോധിക്കാം. ജൂൺ 19 – ന് വൈകിട്ട് നാലു മണി വരെ തിരുത്തൽ ( മൊബൈൽ നമ്പർ, ഇ – മെയിൽ ഐ. ഡി. ഒഴികെ ) സൗകര്യം ലഭ്യമാകും. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2407017, 2407152, 2660600.
പരീക്ഷാ ഭാവനെതിരായ വാർത്ത വസ്തുതാവിരുദ്ധം
പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നിന്നും തെറ്റായ ഉത്തര സൂചിക നല്കിയതുമൂലം ആറാം സെമസ്റ്റർ പരീക്ഷയിൽ വിദ്യാർഥികൾ കൂട്ടത്തോൽവിക്കിരയായെന്നും പ്രസ്തുത വിദ്യാർഥികളുടെ പുനർമൂല്യനിർണയഫലം സർവകലാശാല തടഞ്ഞുവെച്ചിരിക്കുകയാ ണെന്നും മറ്റുമുള്ള വാർത്ത വാസ്തവവിരുദ്ധമാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. വാർത്തയിൽ സൂചിപ്പിക്കുന്നതുപോലെ പരീക്ഷകളുടെ ഉത്തരസൂചിക പരീക്ഷാ കൺട്രോളറുടെ ഓഫീസിൽനിന്നു ലഭ്യമാക്കുന്നില്ല. ഉത്തരസൂചികകൾ ബന്ധപ്പെട്ട പരീക്ഷാ ബോർഡുകളാണ് തയ്യാറാക്കുന്നത്. മൂല്യനിർണയത്തിന്റെ ആദ്യദിവസം അതത് മൂല്യനിർണയ ക്യാമ്പുകളിൽ ഉത്തരസൂചിക സംബന്ധിച്ചും സ്‌കീം സംബന്ധിച്ചും ചർച്ചചെയ്തു അധ്യാപകർക്കുള്ള സംശയനിവാരണം നടത്തിയതിനു ശേഷമാണ് മൂല്യനിർണയം ആരംഭിക്കുന്നത്. സർവകലാശാല ആറാം സെമസ്ടർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷം അതിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുകയും അതിന്റെ ഫലം അപേക്ഷാതിയതി മുതൽ പത്തു പ്രവൃത്തി ദിവസത്തിനകം സർവകലാശാല പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പുനർമൂല്യനിർണയത്തിൽ ആകെ മാർക്കിന്റെ മുപ്പതു ശതമാനത്തിലധികം മാർക്ക് വ്യതിയാനം ഉണ്ടാവുന്ന പേപ്പറുകൾ രണ്ടാമതൊരു പുനർമൂല്യനിർണയം നടത്തുന്നതിന് നിലവിൽ വ്യവസ്ഥയുണ്ട്. അപ്രകാരം രണ്ടാം പുനർമൂല്യനിർണയത്തിനയച്ച ഏതാനും പേപ്പറുകളുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നില്ല. അക്കാര്യം അന്വേഷിക്കുന്നതിന് സർവകലാശാലയെ സമീപിച്ച വിദ്യാർഥികൾക്ക് കൃത്യമായ വിവരങ്ങൾ നൽകുകയും അവർക്കു സർവകലാശാലയുടെ പി.ജി. പ്രവേശനത്തിന് അപേക്ഷ നൽകുന്നതിന് തടസ്സമില്ലാത്ത വിധത്തിൽ 18-ന് ഫലം പ്രസിദ്ധീകരിക്കുമെന്ന് അവർക്കു ഉറപ്പുനൽകുകയും ചെയ്തിരുന്നു. വിദ്യാർഥികൾക്ക് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. അപ്രകാരം അവരുടെ പുനർമൂല്യനിർണയഫലം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം പുനർമൂല്യനിർണയം ഉൾപ്പെടെ പൂർത്തിയാക്കി എല്ലാ പുനർമൂല്യനിർണയ ഫലങ്ങളും അപേക്ഷയുടെ അവസാനതിയതി മുതൽ രണ്ടാഴ്ചക്കകം സർവകലാശാല ലഭ്യമാക്കിയിരിക്കെ ആദ്യമൂല്യ നിർണയത്തിൽ സർവകലാശാലയുടെ വീഴ്ച കൊണ്ട് കൂട്ടത്തോൽവിയുണ്ടായി, അതു കൊണ്ടു വിദ്യാർഥികളുടെ പുനർമൂല്യനിർണയഫലം തടഞ്ഞുവെച്ചു, അന്വേഷിക്കാൻ ചെന്ന വിദ്യാർഥികളെ പുറത്തുനിർത്തി എന്ന് തുടങ്ങിയ കാര്യങ്ങൾ വസ്തുതാവിരുദ്ധമാ ണെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.
എൻ.എസ്.എസ്. അവാർഡ് 2023 – 2024
കാലിക്കറ്റ് സർവകലാശാലയുടെ 2023 – 2024 വർഷത്തെ എൻ.എസ്.എസ്. അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച എൻ.എസ്.എസ്. യുണിറ്റ് / പ്രോഗ്രാം ഓഫീസർ : 1. എസ്.ആർ. ജിൻസി (ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട) 2. ഡോ. ടി. മൻസൂറലി (ഫാറൂഖ് കോളേജ്) 3. എം.പി. സമീറ (ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് നിലമ്പൂർ) 4. കെ. അജീഷ് കുമാർ (എസ്.വി.പി.കെ. ആർട്സ് ആന്റ് സയൻസ് കോളേജ് പാലേമാട്) 5. ഡോ. വി.പി. ഷബീർ (പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി) 6. പ്രിൻസി ഫ്രാൻസിസ് (എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ) 7. ഡോ. കെ.എസ്. ധന്യ ശങ്കർ (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ) 8. എ. മുഹമ്മദ് നൗഫൽ (ഖിദ്മത് ആർട്സ് ആന്റ് സയൻസ് കോളേജ് തിരുന്നാവായ) 9. ഡോ. വിമല കെ. ജോൺ (സെന്റ് തോമസ് കോളേജ് തൃശ്ശൂർ) 10. സുനേഷ് പാറയിൽ (മജ്‌ലിസ് ആർട്സ് ആന്റ് സയൻസ് കോളേജ് പുറമണ്ണൂർ). മികച്ച പുരുഷ എൻ.എസ്. എസ്. വോളണ്ടിയർമാർ : 1. കെ.എസ്. അഭിലാഷ് (ഫാറൂഖ് ട്രെയിനിങ് കോളേജ്) 2. കെ. മുഹമ്മദ് ബേസിൽ (ഫാറൂഖ് കോളേജ്) 3. ടി. ഷാമിൽ (ഇ.എം.ഇ.എ. ട്രെയിനിങ് കോളേജ് കൊണ്ടോട്ടി) 4. പി.ആർ. അംജദ് ഷാൻ (ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് നിലമ്പൂർ), 5. കെ. മുഹമ്മദ് സജ്ജാദ് (അൻസാർ അറബിക് കോളേജ് വളവന്നൂർ) 6. പി. മുഹമ്മദ് ഫാസിൽ (ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് കൊണ്ടോട്ടി) 7. മുഹമ്മദ് യസീം ഫയദ് തയ്യിൽ (എം.ഇ.എസ്. മമ്പാട് കോളേജ്) 8. ഷിനാൻ ഷൗക്കത്ത് (എസ്.വി.പി.കെ. ആർട്സ് ആന്റ് സയൻസ് കോളേജ് പാലേമാട്) 9. ഇ.എസ്. ദേവദത്ത് (ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂർ) 10. ഇ. പ്രവീൺ (ഐഡിയൽ ആർട്സ് ആന്റ് സയൻസ് കോളേജ് ചെറുപ്പുളശ്ശേരി). മികച്ച വനിതാ എൻ.എസ്.എസ്. വോളണ്ടിയർമാർ : 1. അൽബി സജി (ഗവ. ലോ കോളേജ് കോഴിക്കോട്) 2. കെ.വി. അമൃത കൃഷ്ണ (പ്രൊവിഡൻസ് കോളേജ് കോഴിക്കോട്) 3. പി.പി. ഷഫ്‌ന (കെ.കെ.ടി.എം. ഗവ. കോളേജ് പുല്ലുട്ട്) 4. ഒ. ഗായത്രി (ഫാറൂഖ് ട്രെയിനിങ് കോളേജ്) 5. കെ. സഫീന മിസ്രി (അമൽ കോളേജ് ഓഫ് അഡ്വാൻ സ്ഡ്സ്റ്റഡീസ് നിലമ്പൂർ) 6. ദിയ ശ്രീജിത്ത് (പ്രൊവിഡൻസ് കോളേജ് കോഴിക്കോട്) 7. കെ.ജെ. കൃഷ്ണാഞ്ജലി (ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട) 8. എം.എസ്. ലക്ഷ്മി ചന്ദന (ഹോളി ക്രോസ്സ് ഐ.എം.ടി.) 9. കെ. ഐശ്വര്യ (എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി) 10. എ.പി. ഫാത്തിമ ഷദ (എം.ഇ.എസ്. മമ്പാട് കോളേജ്).
പ്രോജക്ട് എഞ്ചിനീയർ ( സിവിൽ ) വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് വകുപ്പിൽ ‘ പി.എം. – ഉഷ പ്രോജക്ട് ’- ന്റെ ഭാഗമായി കരാറടിസ്ഥാനത്തിലുള്ള പ്രോജക്ട് എഞ്ചിനീയറെ ( സിവിൽ ) നിയമിക്കുന്നു. ഒരു ഇ.ടി.ബി. സംവരണ ഒഴിവാണുള്ളത്. യോഗ്യത : സിവിൽ എഞ്ചിനീയറിങിലുള്ള ബി.ടെക്. / ബി.ഇ. ബിരുദം / തത്തുല്യം അല്ലങ്കിൽ 10 വർഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയുള്ള സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ. ഉയർന്ന പ്രായപരിധി 45 വയസ്. യോഗ്യരായവർ അസൽ യോഗ്യത, സംവരണ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ രാവിലെ ഒൻപത് മണിക്ക് സർവകലാശാലാ ഭരണകാര്യാലത്തിൽ വാക് – ഇൻ – ഇന്റർവ്യൂവിന് ഹാജരാകണം.
അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി ഹാൾടിക്കറ്റ്
ജൂൺ 25-ന് ആരംഭിക്കുന്ന അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി ഒന്നാം വർഷ റഗുലർ പരീക്ഷയുടെ ഹാൾടിക്കറ്റ് ജൂൺ 19 മുതൽ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാകും. താഴെ പറയുന്ന കേന്ദ്രങ്ങൾ പരീക്ഷാ കേന്ദ്രമായ അപേക്ഷിച്ചവർ ബ്രാക്കറ്റിൽ പറയുന്ന കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാക്കേണ്ടതാണ്. 1. ബൈത്തുൽ ഇസ്സ വിമൻസ് അറബിക് കോളേജ് നരിക്കുനി 2. ഡബ്ല്യൂ.എം.ഒ. ആർട്സ് ആന്റ് സയൻസ് കോളേജ് മുട്ടിൽ (ദാറുൽ മാരിഫാ അറബിക് കോളേജ് ഒടുങ്ങാക്കാട്), 3. ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട് (ആർ.യു.എ. കോളേജ് ഫറോക്ക്), 4. ഗവ. കോളേജ് മൊകേരി 5. ഗവ. കോളേജ് മടപ്പള്ളി 6. റഹ്മാനിയ അറബിക് കോളേജ് കടമേരി (അൽ ഫുർഖാൻ അറബിക് കോളേജ് നാദാപുരം), 7. ഇലാഹിയ അറബിക് കോളേജ് തിരൂർക്കാട് (അൻവറുൾ ഇസ്ലാം അറബിക് കോളേജ് തിരൂർക്കാട്), 8. എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട് 9. എസ്.എൻ.ജി.എസ്. പട്ടാമ്പി (മർകസ് ഓറിയെന്റൽ അറബിക് കോളേജ് ഒറ്റപ്പാലം), 10. എം.ഇ.എസ്. കോളേജ് മമ്പാട് (സുല്ലമുസ്സല്ലാം അറബിക് കോളേജ് അരീക്കോട്), 11. പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി (കെ.എം.എം.എം.ഒ. അറബിക് കോളേജ് തിരൂരങ്ങാടി), 12. എം.ഇ.എസ്. കോളേജ് പൊന്നാനി 13. സെന്റ് തോമസ് കോളേജ് [ ഓട്ടോണമസ് ] തൃശ്ശൂർ (തഖ്‌വ അഫ്സൽ – ഉൽ – ഉലമ അറബിക് കോളേജ് അണ്ടത്തോട്). മറ്റു കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റർ – ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി / സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് ഏപ്രിൽ 2025, ( 2021 പ്രവേശനം ) എം.വോക്. മൾട്ടിമീഡിയ / സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ഏപ്രിൽ 2025, ( 2020 പ്രവേശനം ) എം.വോക്. മൾട്ടിമീഡിയ / അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രിൽ 2024 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ മൂന്ന് വരെയും 200/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ 19 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഹിന്ദി നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




