കാലിക്കറ്റ് സർവകലാശാല വാർത്തകൾ; വനിതാ വിഭാഗം ഫെൻസിംഗിൽ കാലിക്കറ്റിന് വെങ്കലം

വനിതാ വിഭാഗം ഫെൻസിംഗിൽ കാലിക്കറ്റിന് വെങ്കലം

രാജസ്ഥാനിൽ നടക്കുന്ന ഖേലോ ഇന്ത്യാ യൂണിവേഴ്സിറ്റി ഗെയിംസ് വനിതാ വിഭാഗം ഫെൻസിംഗിൽ (എപ്പി) കാലിക്കറ്റ് സർവകലാശാല വെങ്കല നേടി. ടീം:- കെ.ബി. ആര്യ (വിമലാ കോളേജ് തൃശ്ശൂർ), ആഷ്‌ലി ജെറോം, എസ്. റീത്ത (എൻ.എം.എസ്.എം. ഗവ. കോളേജ് കല്പറ്റ). കോച്ച് പി.ടി. അജയ് കൃഷ്‌ണൻ.

യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ജോയിന്റ് രജിസ്ട്രാർ ക്ലാര ഷേർളി ഫെർണാണ്ടസ്, പ്രൊഫഷണൽ അസിസ്റ്റന്റ് ഡോ. പി.കെ. ശശി എന്നിവർക്ക് സ്റ്റാഫ് വെല്‍ഫെയര്‍ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി രജിസ്ട്രാർ സി.കെ. ബീന അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ ഡോ. എസ്.പി. സീമ, പി.നിഷ,വിവിധ സംഘടനാപ്രതിനിധികളായ കെ.നുസൈബബായി, ചാൾസ് പി. ചാണ്ടി, ടി.എം. നിശാന്ത്, എ.പി. മുഹമ്മദ് ജമാൽ തുടങ്ങിയവർ സംസാരിച്ചു.

ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ

വിദൂര വിഭാഗം ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ( CBCSS – 2019 പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. ഫോൺ : 0494 2400288, 2407356, 2407494. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ .

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം വർഷ ബി.എച്ച്.എം. ആന്റ് സി.ടി. ഏപ്രിൽ 2025 പ്രക്ടിക്കൽ പരീക്ഷകൾ ( 2026 ) ജനുവരി ഏഴിന് തുടങ്ങും. കേന്ദ്രം : ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ലക്കിടി വയനാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷാഅപേക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ വിവിധ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. ( CCSS – 2024 പ്രവേശനം ) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ നവംബർ 28 വരെയും 255/- രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് കെ – റീപ്പ് പ്രോട്ടലിൽ ലഭ്യമാകും https://uoc.kreap.co.in/ .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top