രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കി അതിജീവിത

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി യുവതി. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ നേരിട്ടെത്തി പരാതി നല്‍കി. പുതിയ ശബ്ദരേഖ ഉള്‍പ്പടെ പുറത്തു വന്നതിനു പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന് പരാതി കൈമാറും.

ലൈംഗിക ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കൂടുതല്‍ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറേകാലമായി യുവതി മാനസികമായി സമ്മര്‍ദത്തിലായിരുന്നു. അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് നല്‍കും. ഉച്ചയോടെയാണ് യുവതി പരാതി നല്‍കിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജ്‌ന ബി സജന്‍ ഇന്ന് പാതി നല്‍കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top