കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര അധ്യാപകന് അന്താരാഷ്ട്ര പുരസ്‌കാരം

HIGHLIGHTS : Calicut University News; Calicut University Chemistry Professor Wins International Award

careertech

കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര അധ്യാപകന് അന്താരാഷ്ട്ര പുരസ്‌കാരം

കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര പഠനവകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫസലുറഹ്മാൻ 2024 – ലെ ഏഷ്യൻ ആന്റ് ഓഷ്യാനിക് ഫോട്ടോ കെമിസ്ട്രി അസോസിയേഷൻ (എ.പി.എ.) യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അർഹനായി. കൃത്രിമ പ്രകാശസംശ്ലേഷണം ഉപയോഗിച്ചുള്ള ജലവിഘടനം, കാർബൺഡയോക്‌സൈഡിന്റെ നിരോക്സീകരണം, ഹരിത ഹൈഡ്രജൻ, ഫോട്ടോ ഇലക്ട്രോ കെമിക്കൽ സെൽ, ഫോട്ടോ കറ്റാലിസിസ് എന്നീ മേഖലകളിലെ ഗവേഷണമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏഷ്യയിലെയും ഓഷ്യാനയിലെയും ഫോട്ടോ കെമിസ്ട്രി ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന അന്താരാഷ്ട്ര സംഘടനയാണ് എ.പി.എ. കൊച്ചിയിൽ നടക്കുന്ന ഏഷ്യൻ ആന്റ് ഓഷ്യാനിക് ഫോട്ടോ കെമിസ്ട്രി കോൺഫറൻസിൽ വച്ചായിരിക്കും പുരസ്‌കാര വിതരണം. മലപ്പുറം പടിക്കൽ കുട്ടശ്ശേരി അബ്‌ദുറഹ്മാന്റെയും ഷരീഫയുടെയും മകനാണ്.

ഗാന്ധി ചെയർ അവാർഡ്  തുഷാർ ഗാന്ധിക്ക്

sameeksha-malabarinews

കാലിക്കറ്റ് സർവകലാശാലാ ചെയർഫോർ ഗാന്ധിയൻ സ്റ്റഡീസ് ആന്റ് റിസർച്ച് ഏർപ്പെടുത്തിയ 2023 – ലെ ഗാന്ധി ചെയർ അവാർഡ് തുഷാർ ഗാന്ധിക്ക് സമ്മാനിക്കാൻ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഗവേർണിങ് ബോഡി യോഗം തീരുമാനിച്ചു. പ്രമുഖ ഗാന്ധി മാർഗ സാമൂഹിക പ്രവർത്തകനും മഹാത്മാഗാന്ധിയുടെ പ്രപൗത്രനുമാണ് തുഷാർ അരുൺ ഗാന്ധി എന്ന തുഷാർ ഗാന്ധി. ഗ്രന്ഥകാരൻ കൂടിയായ ഇദ്ദേഹം മുംബെയിലാണ് താമസം. ഗവേർണിങ് ബോഡി യോഗത്തിൽ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗം ഡോ. ടി. വസുമതി, ഡോ. ആർ. സുരേന്ദ്രൻ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, ഡോ. എസ്. രാധ, ഡോ. ദിലീപ്. പി. ചന്ദ്രൻ, ടി. ബാലകൃഷ്ണൻ, ഡോ. എം.സി.കെ. വീരാൻ, ആർ.എസ്. പണിക്കർ, യു.വി. രാജഗോപാൽ എന്നിവർ പങ്കെടുത്തു.

ഡോ. തമ്പാന്‍ മേലോത്തിന്റെ പ്രഭാഷണം 12-ന്

കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ മുന്നോടിയായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കാലിക്കറ്റ് സർവകലാശാലയും സംയുക്തമായി ഡിസംബർ 12-ന് പി.ആർ. പിഷാരടി സ്മാരക പ്രഭാഷണം സങ്കടത്തിപ്പിക്കുന്നു. പരിപാടി രാവിലെ 11 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞനും ഗോവയിലെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ച് ഡയറക്ടറുമായ ഡോ. തമ്പാന്‍ മേലോത്താണ് പ്രഭാഷണം നിര്‍വഹിക്കുന്നത്. ഇന്ത്യൻ റിമോട്ട് സെൻസിങ്ങിന്റെ പിതാവായ ഡോ. പി.ആർ. പിഷാരടിയുടെ സ്മരണാർത്ഥമാണ് പ്രഭാഷണം. ഫെബ്രുവരി ഏഴ് മുതല്‍ പത്ത് വരെ തൃശ്ശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലാണ് ശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്.

റീൽസ് തയ്യാറാക്കാം  ക്യാഷ് അവാർഡ് നേടാം

ജനുവരി 14, 15 തീയതികളിലായി കൊച്ചിൻ സർവകലാശാലയിൽ നടക്കുന്ന അന്താരഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി കോളേജ് / സർവകലാശാലാ വിദ്യാർഥികൾക്ക് വീഡിയോ / റീൽസ് നിർമാണ മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 25 വീഡിയോകൾ കോൺക്ലേവിൽ പ്രദർശിപ്പിക്കുകയും ഏറ്റവും മികച്ച അഞ്ചു വീഡിയോകൾക്ക് 10,000/- രൂപയും പ്രശസ്തി പത്രവും സമ്മാനിക്കുകയും ചെയ്യും. ഫോൺ : 0471 2301290. വിശദ വിവരങ്ങൾക്ക് https://keralahighereducation.com/ .

സി സോൺ കലോത്സവം

കാലിക്കറ്റ് സർവകലാശാലാ സി സോൺ കലോത്സവം 2025 ജനുവരി 19 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചതായി സർവകലാശാലയിലെ വിദ്യാർഥി ക്ഷേമ വിഭാഗം ഡീൻ അറിയിച്ചു. സി സോൺ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ താത്പര്യമുള്ള മലപ്പുറം ജില്ലയിലെ കോളേജുകൾ ഡിസംബർ 13-നകം വിദ്യാർഥി ക്ഷേമ വിഭാഗം ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷ റദ്ദാക്കി

അഫിലിയേറ്റഡ് കോളേജുകളിൽ ഡിസംബർ രണ്ടിന് നടത്തിയ ഒന്നാം സെമസ്റ്റർ (CUFYUGP – 2024 പ്രവേശനം) Course HIS1MN115 – Gender History – Minor 2, (QP Code D 112973) നവംബർ 2024 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഡിസംബർ 16-ന് നടത്തും. സമയം രാവിലെ 10 മണി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!