കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബ്രിട്ടനിലെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് കാലിക്കറ്റിലെ വിദ്യാർഥിനിയും

HIGHLIGHTS : Calicut University News; Calicut student joins youth exchange program in Britain

malabarinews

ബ്രിട്ടനിലെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് കാലിക്കറ്റിലെ വിദ്യാർഥിനിയും

ജൂൺ – ജൂലൈ മാസങ്ങളിൽ ബ്രിട്ടനിൽ നടക്കുന്ന അന്താരാഷ്ട്ര യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ കാലിക്കറ്റ് സർവകലാശാലാ ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് ആറാം സെമസ്റ്റർ വിദ്യാർഥിനിയായ സഞ്ജന ഗായത്രിയും. എൻ.സി.സി. കേരള – ലക്ഷദ്വീപ് മേഖലയെ പ്രതിനിധീകരിച്ചാണ് പങ്കെടുക്കുന്നത്. സഞ്ജന ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് 10 എൻ.സി.സി. കേഡറ്റുകൾ അന്താരാഷ്ട്ര യൂത്ത് എക്സ്ചേഞ്ചിന്റെ ഭാഗമാകും.

കാലിക്കറ്റ് സർവകലാശാലാ കേന്ദ്രീകൃത പ്രവേശന പരീക്ഷ – 2025

കാലിക്കറ്റ് സർവകലാശാലയുടെ 2025 അധ്യയന വർഷത്തേക്കുള്ള പി.ജി., ഇന്റഗ്രേറ്റഡ് പി.ജി., എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എൽ.എൽ.എം., എം.എസ്.ഡബ്ല്യൂ., എം.സി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി, എം.എസ് സി ഫോറൻസിക് സയൻസ് പ്രോ ഗ്രാമുകളുടെ കേന്ദ്രീകൃത പ്രവേശന പരീക്ഷ (CU CET – 2025) മെയ് 14, 15, 16 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർ ഹാൾടിക്കറ്റിൽ നൽകിയിട്ടുള്ള വിഷയം പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ പരിശോധിച്ച്  ശരിയാണെന്ന്  ഉറപ്പുവരുത്തേണ്ടതാണ്. തെറ്റുകൾ കാണുന്നപക്ഷം തെളിവ് സഹിതം മെയ് ഒൻപതിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി പ്രവേശന വിഭാഗത്തെ അറിയിക്കേണ്ടതാണ്. ഇ – മെയിൽ : cucet@uoc.ac.in, ഫോൺ : 0494 2407017, 7016.

ബി.ടെക്. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ 2024 – 25 അധ്യയന വർഷ ത്തെ ബി.ടെക്. എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിന്റിങ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും അവസരമുണ്ട്. യോഗ്യത : പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45% മാർക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9567172591

പി.എച്ച്.ഡി. പ്രവേശനം 2024

കാലിക്കറ്റ് സർവകലാശാലാ പി.എച്ച്.ഡി. പ്രവേശനവുമായി ബന്ധപ്പെട്ട്  പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ പ്രവേശന ഷെഡ്യൂൾ പ്രകാരം താത്പര്യമുള്ള ഗവേഷണ കേന്ദ്രങ്ങളിൽ മെയ് 15-നകം റിപ്പോർട്ട് ചെയ്യണം. ഇതിനായി പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ( https://admission.uoc.ac.in ) പ്രസിദ്ധീകരിച്ച പി.എച്ച്.ഡി. 2024 പ്രവേശന വിജ്ഞാപനപ്രകാരമുള്ള ഒഴിവുവിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ടവർക്ക്  ഇ-മെയിൽ വഴി ഗവേഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ അവരുടെ അപേക്ഷയിൽ നൽകിയിട്ടുള്ള ഇ-മെയിൽ വിലാസത്തിൽ നിന്നും ഗവേഷണ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ ( https://dor.uoc.ac.in ) ലഭ്യമായ ഗവേഷണ കേന്ദ്രങ്ങളുടെ ഔദ്യോഗിക ഇ – മെയിൽ വിലാസത്തിലേക്കാണ് മെയിൽ ചെയ്യേണ്ടത്. റിപ്പോർട്ട് ചെയ്തവരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കൂ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ.

ലേഡി മെഡിക്കൽ ഓഫിസർ  അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ ഹെൽത് സെന്ററിൽ ലേഡി മെഡിക്കൽ ഓഫിസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി 11.10.2024 തീയതിയിൽ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം മെയ് 16-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ഇലക്ട്രിസിറ്റി വർക്കർ വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ( CU – IET ) ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ  നിയമനം നടത്തുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ മെയ് 15-ന് നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ www.cuiet.info .

പരീക്ഷ

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – PG – SDE – 2021 പ്രവേശനം മുതൽ ) എം.എ., എം.എസ് സി., എം.കോം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ ഒൻപതിന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (CBCSS – PG – 2021 പ്രവേശനം മുതൽ) എം.എ. ഇക്കണോമിക്സ്, എം.കോം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ തീയതി പ്രകാരം ജൂൺ ഒൻപതിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി മാർച്ച് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 23 വരെ അപേക്ഷിക്കാം. ലിങ്ക് മെയ് 9 മുതൽ ലഭ്യമാകും.

മൂന്നാം സെമസ്റ്റർ ( CCSS – 2022 പ്രവേശനം മുതൽ ) എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. സോഷ്യോളജി നവംബർ 2024, എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ (2021, 2022, 2023 പ്രവേശനം) എം.സി.എ. നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!