
ബിരുദ സർട്ടിഫിക്കറ്റ് കൈയിൽ നൽകി കാലിക്കറ്റ് ചരിത്രം കുറിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി ബിരുദ ജേതാക്കൾക്ക് നേരിട്ട് സർട്ടിഫിക്കറ്റ് നൽകുന്ന ചടങ്ങിന് തുടക്കമായി. പാലക്കാട് ജില്ലയിലെ വിദ്യാർഥികൾക്കായി മുണ്ടൂരിലെ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലായിരുന്നു ചടങ്ങ്. അഫിലിയേറ്റഡ് കോളേജുകള്‍ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി 2021 – 2022 അക്കാദമിക വര്‍ഷത്തില്‍ വിവിധ യു. ജി. (CBCSS-UG) കോഴ്സുകളില്‍ പ്രവേശനം നേടുകയും 2024 – ല്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചവർക്കായി സർവകലാശാലാ പരിധിയിലെ അഞ്ച് ജില്ലകളിൽ ചടങ്ങ് നടത്തുന്നുണ്ട്. ഇതിൽ ആദ്യത്തേതാണ് പാലക്കാട് നടന്നത്. സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ ആപ്തവാക്യം പോലെ മായമില്ലാത്ത പ്രവൃത്തികളിലൂടെ പുരോഗതിയിലേക്കെത്താൻ വിദ്യാർഥികൾക്ക് കഴിയട്ടെ എന്ന് വൈസ് ചാൻസലർ ആശംസിച്ചു. ആദ്യം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് ബി.എസ് സി. ബയോടെക്‌നോളജി വിദ്യാർഥിനി ടി.എം. അഖിലയാണ്. വിദൂര വിഭാഗത്തിലൂടെ ബിരുദം കരസ്ഥമാക്കിയ 63 വയസ്സുകാരൻ നെന്മാറ വിതനശ്ശേരി സ്വദേശി സി. മുരളി ഉൾപ്പെടെ ആകെ 781 വിദ്യാർഥികളാണ് പാലക്കാട് ജില്ലയിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. റിച്ചാർഡ് സ്കറിയ, യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ റവ. ഫാ. (ഡോ.) മാത്യു ജോർജ് വാഴയിൽ, പ്രിൻസിപ്പൽ ഡോ. ടോമി ആൻ്റണി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറഞ്ഞു. മറ്റു ജില്ലകളിലെ ബിരുദദാനച്ചടങ്ങുകൾ തൃശൂര്‍: വിമല കോളേജ് തൃശ്ശൂര്‍ – ജൂണ്‍ 26, വയനാട്: പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി – ജൂണ്‍ 28, കോഴിക്കോട്: സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി കോഴിക്കോട് – ജൂണ്‍ 29, മലപ്പുറം: പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി – ജൂലൈ രണ്ട് എന്നിങ്ങനെയാണ്.
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ സോഷ്യോളജി പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തി ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് വാക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. അടിസ്ഥാന യോഗ്യത : എം.എ. സോഷ്യോളജി, യു.ജി.സി. നെറ്റ്, പി.എച്ച്.ഡി. അഭിലഷണീയം. യോഗ്യരായവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സോഷ്യോളജി പഠനവകുപ്പിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0494 2407240.
ജർമൻ, ഫ്രഞ്ച്, റഷ്യൻ: ഭാഷകളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം
കാലിക്കറ്റ് സർകാലാശാല റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പിൽ ജർമൻ, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം. യോഗ്യത: പ്ലസ്ടു. അപേക്ഷകർക്ക് പ്രായ പരിധിയില്ല. പ്രധാനമായും ഓൺലൈനിലാണ് ക്ലാസ് നടക്കുന്നത്. കോണ്ടാക്ട് ക്ലാസ്സുകളും നൽകുന്നതാണ്. ആറു മാസമാണ് കോഴ്സിൻ്റെ കാലാവധി. കേരളത്തിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പ്രത്യേകം ഫീസിളവ് നൽകുന്നുണ്ട്. പ്രവേശന വിഭാഗം വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പകർപ്പ് റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പിൽ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂൺ 28. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ.
ബി.ടെക്. പ്രവേശനം
കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളേജിൽ (CU-IET) 2024 – 2025 അധ്യയന വർഷത്തേക്കുള്ള ബി.ടെക്. എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിൻറിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരമുണ്ട്. യോഗ്യത : പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് വിഷയങ്ങളിൽ 45 ശതമാനം മാർക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9567172591.
ഗ്രേഡ് കാർഡ് വിതരണം
ബി.ടെക്. മൂന്നാം സെമസ്റ്റർ (2014 സ്‌കീം – 2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2022 സപ്ലിമെന്ററി പരീക്ഷയുടെയും (2019 സ്‌കീം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും ഗ്രേഡ് കാർഡുകൾ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ (IET) നിന്ന് കൈപ്പറ്റാം. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.
വൈവ
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) വിദ്യാർഥികൾക്കായുള്ള എം.എ. മലയാളം (CBCSS – CDOE) ഏപ്രിൽ 2024 വൈവ ജൂലൈ 22-ന് തുടങ്ങും. കേന്ദ്രം: ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 (2021 മുതൽ പ്രവേശനം), ഏപ്രിൽ 2023 (2020 പ്രവേശനം മാത്രം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും എട്ടാം സെമസ്റ്റർ (2020 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ പരീക്ഷയും ആഗസ്റ്റ് ഒന്നിന് തുടങ്ങും.
ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ ഹിയറിങ് ഇംപയർമെൻ്റ്, ഇന്റലക്ച്വൽ ഡിസബിലിറ്റി (2021 പ്രവേശനം മുതൽ) നാലാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 24-നും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് അഞ്ചിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
ഒന്ന് മുതൽ മൂന്ന് വരെ വർഷ ബി.ബി.എ. ( എസ്.ഡി.ഇ. / റഗുലർ / പ്രൈവറ്റ് ) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം. ന്യൂമെറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികൾ ഓഫ്‌ലൈനായും ആൽഫാ ന്യൂമെറിക്കൽ രജിസ്റ്റർ നമ്പറുള്ളവർക്ക് ഓൺലൈനായും അപേക്ഷിക്കാം. അപേക്ഷാ ഫോം സർവകലാശാലാ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
എം.എസ് സി. ഫിസിക്സ് (നാനോസയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം), മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ (CCSS 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്. (2014 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി, (2022 പ്രവേശനം മുതൽ) മെയ് 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 12 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



