കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; കാലിക്കറ്റ് അന്തഃകലാലയ കായികമത്സരങ്ങള്‍ അടുത്ത മാസം മുതല്‍

കാലിക്കറ്റ് അന്തഃകലാലയ കായികമത്സരങ്ങള്‍ അടുത്ത മാസം മുതല്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ 2025 – 26 വര്‍ഷത്തെ അന്തഃകലാലയ കായികമത്സരങ്ങള്‍ക്ക് വേദികള്‍ നിശ്ചയിച്ചു. ഒക്ടോബര്‍ ആദ്യവാരം തുടങ്ങി അടുത്തവര്‍ഷം മാര്‍ച്ച് വരെ കാലയളവില്‍ സര്‍വകലാശാലാ പരിധിയിലെ വിവിധ കോളേജുകളിലാണ് മത്സരങ്ങള്‍. ഇത്തവണ ഓണ്‍ലൈനായാണ് കായികതാരങ്ങളുടെ രജിസ്‌ട്രേഷന്‍. 68 മത്സര ഇനങ്ങളാണ് ഇത്തവണയുള്ളത്. മുന്‍വര്‍ഷത്തേതില്‍ നിന്ന് കിക്ക് ബോക്‌സിങ് ഉള്‍പ്പെടെ 17 ഇനങ്ങള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എ.ഐ.യു.) ഒഴിവാക്കിയിട്ടുണ്ട്. നവംബര്‍ 11 മുതല്‍ 13 വരെ വടക്കാഞ്ചേരി വ്യാസ കോളേജിൻ്റെ ആഭിഖ്യത്തിൽ കുന്ദംകുളം സിന്തറ്റിക് സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്‌സ്. പുരുഷ, വനിതാ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ കായികപഠനകേന്ദ്രം ആതിഥ്യമേകും. പുരുഷ വിഭാഗം ക്രിക്കറ്റ് ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ തൃശ്ശൂരിലെ ശ്രീ കേരളവര്‍മ, സെന്റ് തോമസ് കോളേജുകളിലായി നടക്കും. സുല്‍ത്താന്‍ ബത്തേരി സെന്റ്‌ മേരീസ് കോളേജാണ് വനിതാ ക്രിക്കറ്റ് വേദി. ഹാന്റ് ബോള്‍ മത്സരങ്ങള്‍ കൊടകര സഹൃദയ കോളേജിലും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലുമായി നടക്കും. ക്രൈസ്റ്റ് ഇരിങ്ങാലക്കുടയിലാണ് ഹോക്കി മത്സരങ്ങള്‍. വനിതാ ക്രിക്കറ്റ്, വടംവലി എന്നിവയുടെ അഖിലേന്ത്യാ അന്തഃസര്‍വകലാശാലാ മത്സരങ്ങള്‍ക്കും ദക്ഷിണമേഖല അന്തഃസര്‍വകലാശാലാ ഫുട്‌ബോള്‍ മത്സരത്തിനും കാലിക്കറ്റ് സര്‍വകലാശാല വേദിയാകും. യോഗം സിന്‍ഡിക്കേറ്റംഗം അഡ്വ. എം.ബി. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. ബിപിന്‍, കായികാധ്യാപക സംഘടനാ ഭാരവാഹികളായ ഡോ. രാജേഷ്, ഡോ. സീജ തുടങ്ങിയവര്‍ സംസാരിച്ചു.

റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിലെ എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്റഗ്രേറ്റഡ് എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ പ്രോഗ്രാമുകളിലായി ഓരോ ഇ.ടി.ബി. സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. ഇ.ടി.ബി. സംവരണ വിഭാഗക്കാരില്ലാത്ത പക്ഷം മറ്റ് സംവരണ വിഭാഗങ്ങളെയും പരിഗണിക്കും. പഠനവകുപ്പിൽ നടത്തുന്ന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8802498131, 9647307552.

വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ  സംവരണ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിലെ എം.എ. വിമൻസ് സ്റ്റഡീസ് പ്രോഗ്രാമിൽ എസ്.സി. സംവരണ സീറ്റൊഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്കുള്ള പ്രവേശന അഭിമുഖം സെപ്റ്റംബർ 12-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. പ്രസ്തുത സംവരണ വിഭാഗത്തിലുള്ളവർ ഹാജരാകാത്തപക്ഷം മറ്റ് വിഭാഗത്തിലുള്ളവരെ പരിഗണിക്കും. വിശദ വിവരങ്ങൾ പഠനവകുപ്പ് വെബ്‌സൈറ്റിൽ. ഇ – മെയിൽ : wshod@uoc.ac.in , ഫോൺ : 0494 2407366.

ജിയോളജി പഠനവകുപ്പിൽ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠനവകുപ്പിൽ 2025 അധ്യയന വർഷത്തെ എം.എസ് സി. അപ്ലൈഡ് ജിയോളജി പ്രോഗ്രാമിന് മൂന്ന് സീറ്റൊഴിവുണ്ട്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12-ന് വൈകിട്ട് നാല് മണിക്ക് മുൻപായി പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447508349, 7559800376.

വടകര സി.സി.എസ്.ഐ.ടിയിൽ അധ്യാപക നിയമനം

വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 – 26 അധ്യയന വർഷത്തേക്ക് മണിക്കൂറടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ സെപ്റ്റംബർ 19-ന് നടക്കും. വിഷയം, ഒഴിവുകളുടെ എണ്ണം എന്നിവ ക്രമത്തിൽ :-  കമ്പ്യൂട്ടർ സയൻസ് – 02, ഇംഗ്ലീഷ് – 02, മലയാളം – 01, ഹിന്ദി – 01. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ പി.ജി., പി.എച്ച്.ഡി. / നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധി : 60 വയസ്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ മുതലായവ സഹിതം രാവിലെ 10.30-ന് വടകര സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. ഇ – മെയിൽ : ccsitv@uoc.ac.in , ഫോൺ : 9846564142, 9446185070.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമെട്രിക്സ്, മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് ( CBCSS – 2020 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (SDE – 2019 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

പരീക്ഷാഅപേക്ഷ

സർവകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ (2022, 2023 പ്രവേശനം) എം.എസ് സി. ബയോടെക്‌നോളജി ( നാഷണൽ സ്ട്രീം ) ഡിസംബർ 2025 സപ്ലിമെന്ററി / ഇംപ്രൂ വ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 29 വരെയും 200/- രൂപ പിഴയോടെ ഒക്ടോബർ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 15 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

വിദൂര വിഭാഗം / ഓവർസീസ്‌ ( 2015 പ്രവേശനം ) എം.ബി.എ. ഒന്നാം സെമസ്റ്റർ ജൂലൈ 2019, രണ്ടാം സെമസ്റ്റർ ജനുവരി 2020, മൂന്നാം സെമസ്റ്റർ ജൂലൈ 2020, നാലാം സെമസ്റ്റർ ജനുവരി 2020 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( 2023 പ്രവേശനം ) എം.എസ് സി. ബയോടെക്‌നോളജി ( നാഷണൽ സ്ട്രീം ) ജൂൺ 2025 ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ (2023 പ്രവേശനം) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ (CBCSS – PG) എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top