കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; “ജ്ഞാനസ്നാനം” – പുസ്തക ചർച്ച

“ജ്ഞാനസ്നാനം” – പുസ്തക ചർച്ച

ഉപ്പിന്റെ സത്യവുമായി മുങ്ങിനിവർന്ന ഗാന്ധിജി നടന്ന മണ്ണിൽ ചവിട്ടി നമസ്കരിച്ച ശേഷമാണ് കഥയ്ക്ക് ‘ജ്ഞാനസ്നാനം’ എന്ന് പേരിട്ടതെന്ന് സുഭാഷ് ചന്ദ്രൻ. കാലിക്കറ്റ് സർവകലാശാലാ ഗാന്ധി ചെയറും മലയാള – കേരള പഠനവകുപ്പും സംഘടിപ്പിച്ച ‘ജ്ഞാനസ്നാനം’ പുസ്തക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി ഒരു മഹാ ഋഷിയായിരുന്നു. ഇന്ത്യയുടെ മഴവിൽ വൈവിധ്യത്തെ ചർക്ക തിരിച്ച് വെളുപ്പാക്കി മാറ്റിയ ഗാന്ധി ഉപ്പ് കുറുക്കിയെടുത്തും ഋഷിത്വം സൃഷ്ടിച്ചുവെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. പരിപാടി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒരു കാലഘട്ടത്തെ മുഴുവൻ കൈപിടിച്ചു നടന്ന ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ ഗാന്ധിജി യുടെ വിശുദ്ധി ഉൾക്കൊള്ളുന്നതാണ് സുഭാഷ് ചന്ദ്രന്റെ കഥയെന്ന് വൈസ് ചാൻസിലർ അഭിപ്രായപ്പെട്ടു. ഗാന്ധി ചെയർ വിസിറ്റിംഗ് പ്രൊഫസർ ഡോ. ആർസു അധ്യക്ഷത വഹിച്ചു. ഡോ. ആർ.വി.എം. ദിവാകരൻ, ഡോ. കെ.എം. അനിൽ, ചെയർ ഭാരവാഹികളായ ആർ.എസ്. പണിക്കർ, പി. പ്രേമരാജൻ എന്നിവർ സംസാരിച്ചു.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( 2014, 2015, 2016 പ്രവേശനം ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി – ബി.വോക്. കോമൺ കോഴ്സ് – GEC3EG07 – Inspiring Expression പേപ്പർ പരീക്ഷ മാർച്ച് മൂന്നിനും ബി.വോക്. മൾട്ടി മീഡിയ – GEC3ES09 – Environmental Science പേപ്പർ പരീക്ഷ മാർച്ച് ആറിനും നടക്കും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

നാലാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ( H ) മാർച്ച് 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top