കലയാണ് ഹിംസയെ മറികടക്കാനുള്ള പ്രധാന മാര്‍ഗം: ടി.ഡി രാമകൃഷ്ണന്‍, പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ സുവനീർ പ്രകാശനം നിർവഹിച്ചു

കലയാണ് ഹിംസയെ മറികടക്കാനുള്ള പ്രധാന മാർഗമെന്നും വയലൻസിനെ കല കൊണ്ട് പ്രധിരോധിക്കുന്ന ഈ കാലത്തിലാണ് പ്രതീക്ഷയെന്നും പ്രശസ്ത സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ ടി.ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ മുപ്പതാം വാർഷികോപഹാരമായി പുറത്തിറക്കിയ സുവനീർ “കാലത്തിന്റെ ചുമരുകളിൽ ഇന്നലെകൾ ഇങ്ങനെ” പ്രകാശനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ കാലം മോഡേണൈസ് ചെയ്യപ്പെട്ടു, സർഗത്മകമായ കാലമാണ് മനുഷ്യനെ അടുപ്പിച്ചു നിർത്തുന്നത്, ഇന്നത്തെ വിദ്യാർത്ഥികളാണ് നാളെയുടെ പ്രതീക്ഷകളെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിനോട് അനുബന്ധിച്ചു നടന്ന കോളേജ് ആർട്സ് ഫെസ്റ്റ് “സ്‌പെക്ട്രം” 2k25 പ്രശസ്ത സിനി ആർട്ടിസ്റ്റ് മാളവിക ശ്രീനാഥ് ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ കോളേജ് പ്രസിഡൻറ് അഡ്വ. കെ.കെ.സൈതലവി അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പാൾ ടി. സുരേന്ദ്രൻ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ഡോ. റഷീദ് അഹമ്മദ്‌, റഷീദ് പരപ്പനങ്ങാടി, വി.പി. അബ്ദുൽഹമീദ്, ടി. അബൂബക്കർ, സി. എച്ച് ഇക്ബാൽ, അമൃതവല്ലി.കെ , ജ്യോതിഷ്. കെ, അജിത്ത്.ടി,കോളേജ് യൂണിയൻ ചെയർമാൻ ഷാജഹാൻ എം. പി,അസ്‌ല മോൾ. പി എന്നിവർ പ്രസംഗിച്ചു, കോളേജ് സെക്രട്ടറി സി. അബ്ദുറഹിമാൻ കുട്ടി സ്വാഗതവും വൈസ് പ്രസിഡന്റ്‌ എം. അഹമ്മദലി ബാവ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top