HIGHLIGHTS : Calicut University News; B.Arch. Students can change colleges

ബി.ആർക്. വിദ്യാർഥികൾക്ക് കോളേജ് മാറാം

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ 2025 – 2026 അധ്യയന വർഷത്തെ ബി.ആർക്. പ്രോഗ്രാം മൂന്നാം സെമസ്റ്ററിലേക്ക് കോളേജ് ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു. ബി.ആർക്. സംയോജിത ഒന്നും രണ്ടും സെമസ്റ്റർ പൂർത്തിയാക്കുകയും മൂന്നാം സെമസ്റ്ററിലേക്ക് യോഗ്യത നേടുകയും ചെയ്തവർക്ക് അപേക്ഷിക്കാം. അപേക്ഷ അതത് കോളേജ് പ്രിൻസിപ്പൽ മുഖേന സർവകലാശാലാ രജിസ്ട്രാർക്കാണ് സമർപ്പിക്കേണ്ടത്. അപേക്ഷാ ഫീസ് : 520/- രൂപ. അവസാന തീയതി ജൂൺ 21. വിശദ വിജ്ഞാപനവും അപേക്ഷാ മാതൃകയും വെബ്സൈറ്റിൽ.
പരീക്ഷ
നാലാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 11-ന് തുടങ്ങും.
നാലാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എഡ്. ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 14-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
സംയോജിത ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക്. (2022 സ്‌കീം) മെയ് 2025, (2017, 2012 സ്‌കീം) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ( 2019 – 2023 പ്രവേശനം ) എൽ.എൽ.ബി. യൂണിറ്ററി നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.ആർക്. (2022 സ്‌കീം :- 2022, 2023 പ്രവേശനം) മെയ് 2025, (2017 സ്‌കീം :- 2017 – 2021 പ്രവേശനം) ഏപ്രിൽ 2025, (2012 സ്‌കീം :- 2015, 2016 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ ( 2023 പ്രവേശനം ) ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു