കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍
ഓഡിറ്റ് കോഴ്സ് ട്രയല്‍ പരീക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, എക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ ട്രയല്‍ പരീക്ഷ 29-ന് നടക്കും. പരീക്ഷയുടെ ലിങ്കും വിശദമായ സമയക്രമവും എസ്.ഡി.ഇ. വെബ്സൈറ്റില്‍ (sdeuoc.ac.in). മറ്റു വിഷയങ്ങളുടെ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ 0494 2400288, 2407356
ജൂനിയര്‍ എഞ്ചിനീയര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ (യൂസിക്ക്) ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം മെയ് 7-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.




