
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു വിരമിച്ചവരുടെ ആദായനികുതി വിവരങ്ങളടങ്ങിയ ഫോം 16 (ടാക്‌സബിള്‍ ഇന്‍കം പരിധിയില്‍ കുറവായവര്‍ക്ക്) ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പെന്‍ഷനേഴ്‌സ് സ്‌പോട്ടിലെ ലിങ്കിലൂടെ ലോഗിന്‍ ചെയ്ത് ഫോം ഡൗണ്‍ലോഡ് ചെയ്യുകയും യഥാസമയം റിട്ടേണ്‍ സമര്‍പ്പിക്കുകയും വേണമെന്ന് ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.കോളേജ്-സര്‍വകലാശാലാ അധ്യാപകര്‍ക്ക് പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ മാളവ്യ മിഷന്‍ ടീച്ചര്‍ ട്രെയിനിങ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടിയിലേക്ക് (ഫാക്കല്‍റ്റി ഇന്‍ഡക്ഷന്‍ പ്രോഗ്രാം, എഫ്.ഐ.പി.) 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂലൈ 10 മുതല്‍ ഓഗസ്റ്റ് ആറ് വരെയാണ് ക്ലാസ്. പുതുതായി നിയമിതരായ അധ്യാപകര്‍ക്ക് നിയമനം നേടി ഒരുവര്‍ഷത്തിനുള്ളില്‍ എഫ്.ഐ.പി. പൂര്‍ത്തിയാക്കണമെന്നത് നിര്‍ബന്ധമാണ്.
ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് പ്രാക്ടിക്കല്‍ പരീക്ഷ
സര്‍വകലാശാല നടത്തുന്ന ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ എഴുത്തുപരീക്ഷയില്‍ പങ്കെടുക്കുകയും ജൂണ്‍ 12, 13 തീയതികളിലെ പ്രാക്ടിക്കല്‍ പരീക്ഷക്ക് സാങ്കേതിക കാരണത്താല്‍ പങ്കെടുക്കാന്‍ കഴിയാത്തതുമായവര്‍ക്ക് അവസരം. ജൂണ്‍ 20-ന് കാലിക്കറ്റ് സര്‍വകലാശാലാ പി.ടി. ഉഷ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 8.30-ന് സര്‍ട്ടിഫിക്കറ്റുകളും സ്‌പോര്‍ട്‌സ് കിറ്റുകളും ഹാജരാകണം.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (സി.സി.എസ്.എസ്.) ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ടൈംടേബിള്‍
നാലാം സെമസ്റ്റര്‍ ബി.എഡ്. (2020 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പരീക്ഷ ജൂലൈ 24-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ എം.സി.എ. (2020 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പരീക്ഷ ജൂലൈ 22-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബി.കോം., ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍, ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്., സിബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, എം.എ. സോഷ്യോളജി, എം.എ. സംസ്‌കൃത സാഹിത്യ സ്‌പെഷ്യല്‍ നവംബര്‍ 2023 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.




