Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; നിര്‍മിതബുദ്ധി ഭീഷണിയല്ല, സാധ്യതയാണ് ഡോ. എം.വി. നാരായണന്‍

HIGHLIGHTS : Calicut University News; Artificial intelligence is not a threat, but a possibility, says Dr. M.V. Narayan

നിര്‍മിതബുദ്ധി ഭീഷണിയല്ല, സാധ്യതയാണ് ഡോ. എം.വി. നാരായണന്‍

വിദ്യാഭ്യാസ മേഖലയില്‍ നിര്‍മിതി ബുദ്ധിയുടെ കടന്നു വരവ് ഒരു ഭീഷണിയല്ലെന്നും അതൊരു സാധ്യതയാക്കി മാറ്റാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും കാലടി സംസ്‌കൃതസര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. എം.വി. നാരായണന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി.യും ന്യൂഡല്‍ഹിയിലെ സി.ഇ.സി.യും ചേര്‍ന്ന് വിദ്യാഭ്യാസ പഠനവിഭാഗത്തിന്റെയും ഐ.ക്യു.എ.സി.യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന  ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്കും പുതിയകാലത്തിന്റെ മാറ്റത്തിലേക്കും വരാന്‍ അധ്യാപകരില്‍ പലരും മടിക്കുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പാഠഭാഗങ്ങള്‍ എടുത്തുതീര്‍ക്കുക എന്നതിനപ്പുറത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് എന്ത് ലഭിച്ചു എന്നു പരിശോധിക്കാന്‍ അധ്യാപകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ‘ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന  സെമിനാര്‍ സി.ഇ.സി. ഡയറക്ടര്‍ പ്രൊഫ. ജഗത് ഭൂഷണ്‍ നദ്ദ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഡോ. എ. ഹമീദ്, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍,  ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ഡോ. ദാമോദര്‍ പ്രസാദ്, സി.ഇ.സി. റിസര്‍ച്ച് സയന്റിസ്റ്റ് ശത്രുഝാ, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. സി.എം. ബിന്ദു, ഇ.എം.എം.ആര്‍.സി. ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍ രാജന്‍ തോമസ്,  തുടങ്ങിയവര്‍ സംസാരിച്ചു. എട്ടിനാണ് സെമിനാര്‍ സമാപനം.

sameeksha-malabarinews

വിദ്യാഭ്യാസമേഖലയിലെ ഡിജിറ്റല്‍വത്കണം എല്ലാവരെയും തുല്യരാക്കും- ജെ.ബി. നദ്ദ

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍വത്കരണം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും തുല്യതയുള്ളതുമാക്കിത്തീര്‍ക്കുമെന്ന് കണ്‍സോര്‍ഷ്യം ഫോര്‍ എജ്യുക്കേഷണല്‍ കമ്യൂണിക്കേഷന്‍ (സി.ഇ.സി.) ഡയറക്ടര്‍ പ്രൊഫ. ജഗത് ഭൂഷ നദ്ദ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്ന വിഷയമാണ് വിദ്യാഭ്യാസം.  2035 ആകുന്നതോടെ ഉന്നത പഠനത്തിന് പ്രവേശനം നേടുന്നവരുടെ  50 ശതമാനം ആക്കുക എന്നതാണ് ലക്ഷ്യം. ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ഇതിന് ഏകമാര്‍ഗം. സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികമായും പിന്നക്കാം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തില്‍ തുല്യത ലഭിക്കാന്‍ ഇത് സഹായിക്കുമെന്നും നദ്ദ പറഞ്ഞു.

‘മനുഷ്യ പുസ്തകങ്ങളെ’ അറിയാന്‍ കൗതുകത്തോടെ വായനക്കാര്‍

ജീവന ുള്ള പുസ്തകങ്ങള്‍ അനുഭവങ്ങള്‍ പങ്കിടാന്‍ തുറന്ന മനസ്സുമായി എത്തിയപ്പോള്‍ വായനക്കാര്‍ക്ക് അത് വേറിട്ട അനുഭവമായി. കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി സയന്‍സ് പഠനവകുപ്പാണ് ‘ഹ്യൂമന്‍ ലൈബ്രറി’ എന്ന ആശയം അവതരിപ്പിച്ചത്. സര്‍വകലാശാലാ പാര്‍ക്കിലെ മരത്തണലുകളില്‍ അധ്യാപകര്‍, കര്‍ഷകര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ച് മനുഷ്യപുസ്തകങ്ങള്‍ അണിനിരന്നു. താത്പര്യമനുസരിച്ച് കാര്യങ്ങളറിയാനായി ഇവര്‍ക്കു ചുറ്റും വായനക്കാരും എത്തി. ബുധന്‍, വ്യാഴം ദിവസങ്ങളിലായി മുപ്പതോളം പേരാണ് മനുഷ്യപുസ്തകങ്ങളായി മാറുന്നത്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജും ഇക്കൂട്ടത്തിലുണ്ട്. ആദ്യദിവസം വായനക്കാരായി നൂറിലേറെ പേര്‍ പങ്കെടുത്തു. പരിപാടിയില്‍ പുസ്തകമായി പങ്കെടുക്കുന്ന എഴുത്തുകാരിയും ചിത്രകാരിയുമായ സി.എച്ച്. മാരിയത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ലൈബ്രറി സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ടി.എം. വാസുദേവന്‍, സെനറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. വി. ലജിഷ്, ഡോ. സി. ശ്യാമിലി, ജേണലിസം പഠനവകുപ്പ് മേധാവി ലക്ഷ്മി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിപാടി.

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. 2021 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ. (ഹിന്ദി, അഫ്‌സലുല്‍ ഉലമ, ഫിലോസഫി, സംസ്‌കൃതം ഒഴികെ) ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 30-ന് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം സെന്ററുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 7-ന് നടക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി 3-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 21 വരെയും 180 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എസ് സി. മാത്തമറ്റിക്‌സ് മെയ് 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!