കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഗസ്റ്റ് അധ്യപക നിയമനം

ഗസ്റ്റ് അധ്യപക നിയമനം

തൃശ്ശൂർ വലപ്പാട് സ്ഥിതിചെയ്യുന്ന കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ  ഫിസിക്കൽ എജ്യുക്കേഷൻ, പെർഫോമിങ് ആർട്സ്, ഫൈൻ ആർട്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസൽ രേഖകളുമായി ജൂലൈ 30-ന് രാവിലെ 11.00 മണിക്ക് അഭിമുഖത്തിന് സെന്ററിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9846633033, 9495026862.

ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ മൂന്ന് ഒഴിവുകളിലേക്ക് പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകൾ ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ‘കെമിക്കൽ / ബയോസെൻസിംഗ് ഡിവൈസ് യൂസിങ് ഇലക്ട്രോകെമിക്കൽ ടെക്‌നിക്‌സ്’ എന്ന  വിഷയത്തിൽ ഡോ. ലിബു കെ. അലക്‌സാണ്ടറിന് കീഴിലും ‘സിന്തസിസ്, സെല്ഫ് അസംബ്ലി ആന്റ് പ്രൊപ്പൽഷൻ ഓഫ് ആനിസോട്രോപിക് കോളോയിഡ്സ്’ എന്ന  വിഷയത്തിൽ ഡോ. കെ. പി. സുഹൈലിന് കീഴിലുമാണ് ഒഴിവുകൾ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ആഗസ്റ്റ് ആറിന് രാവിലെ 10.30-ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

ബി.എഡ്. പ്രവേശനം 2024

2024 – 2025 അധ്യയന വർഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന് (കൊമേഴ്സ് ഓപ്ഷന്‍ ഒഴികെ) ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതത് ഓപ്ഷനുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ വെയിറ്റിംങ് ലിസ്റ്റ് കോളേജുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മെറിറ്റടിസ്ഥാനത്തില്‍ കോളേജുകള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം നടത്തും. വിദ്യാർഥികള്‍ ആഗസ്റ്റ് ആറിന് മുൻപായി കോളേജുകളില്‍ പ്രവേശനം നേടേണ്ടതാണ്. വിദ്യാർഥികള്‍ക്ക് സ്റ്റുഡന്റ് ലോഗിന്‍ വഴി മാന്റേറ്ററി ഫീസ് അടയ്ക്കുന്നതിനും അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവർക്ക് ലേറ്റ് രജിസ്ട്രേഷന്‍ (കൊമേഴ്സ് ഓപ്ഷന്‍ ഒഴികെ) ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശന വിഭാഗം വെബ്‍സൈറ്റില്‍ ലഭ്യമാണ്. മുൻപ് രജിസ്റ്റര്‍ ചെയ്തവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന്‍ ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. ഫോണ്‍ : 0494 2407016, 2660600, 2407017, വെബ്സൈറ്റ് : https://admission.uoc.ac.in/.

പി.ജി. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ച വിദ്യാർഥികള്‍ക്ക്, കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനുവേണ്ടി, ജൂലൈ 27-ന് വൈകീട്ട് നാലു മണിവരെ സ്റ്റുഡന്റ് ലോഗിന്‍ വഴി ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ലോഗിന്‍ ചെയ്തതിനുശേഷം റിപ്പോര്‍ട്ട് ചെയ്യാന്‍ താല്‍പര്യമുള്ള കമ്മ്യൂണിറ്റി കോളേജുകള്‍ക്ക് നേരെയുള്ള  ‘ REPORT ’ എന്ന ലിങ്ക് ഉപയോഗിച്ച് റിപ്പോര്‍ട്ടിംഗ് പൂര്‍ത്തീകരിക്കാവുന്നതാണ്. ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാർഥികളെ മാത്രമായിരിക്കും കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് പരിഗണിക്കുക. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും ഇപ്രകാരം റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

പരീക്ഷ

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (2013 മുതൽ 2015 വരെ പ്രവേശനം) ഏപ്രിൽ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് 12-ന് തുടങ്ങും.വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി (2013 മുതൽ 2015 വരെ പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഒൻപത് വരെ അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

ഒന്നാം വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് രണ്ടു വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ( CCSS ) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.കോം. സെപ്റ്റംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top