ധന സഹായം കൈമാറി

തിരൂരങ്ങാടി: ജോലിയിലിരിക്കെ മരണപ്പെട്ട കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗം തിരൂരങ്ങാടി മമ്പുറം നെച്ചിക്കാട്ട് വീട്ടില്‍ അനീഷിന്റെ കുടുംബത്തിനുള്ള മരണാനന്തര ധസഹായം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ദിവാകരന്‍ കൈമാറി. തിരൂരങ്ങാടി മമ്പുറത്തെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ധനസഹായമായി നല്‍കിയത്.

ചടങ്ങില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. സുഭാഷ്, ഉപദേശക സമിതി അംഗങ്ങളായ അറുമുഖന്‍, ബഷീര്‍, ബോര്‍ഡ് സ്റ്റാഫ് കെ. നൗഫല്‍ എന്നിവരും സന്നിഹിതരായിരുന്നു.

Share news
error: Content is protected !!
Scroll to Top