ബെംഗളൂരുവില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു : ബെംഗളൂരുവിലെ കോറമംഗലയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവം.കോറമംഗലയില്‍ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

പരിചയക്കാരണോ കുറ്റം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നത്. സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി സാറാ ഫാത്തിമ സ്ഥലത്തെത്തി പരിശോധ നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞുവെന്നും പ്രതിയെ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്നും സാറാ ഫാത്തിമ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top