
ഗവേഷണപഠനത്തില്‍ വൈവിധ്യങ്ങളുടെ കാലം : ഡോ. സി.ആര്‍. പ്രസാദ്
ഗവേഷണപഠനവും രീതിശാസ്ത്രവും വൈവിധ്യങ്ങളെ സമാഹരിക്കുന്ന പുതിയകാലം രൂപപ്പെട്ടിരിക്കുന്നുവെന്ന് മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. സി.ആര്‍. പ്രസാദ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ മലയാള കേരളപഠനവിഭാഗം സംഘടിപ്പിക്കുന്ന ‘ ഡയലോകം; ഗവേഷണം മലയാളത്തിന്റെ വഴികള്‍ ‘ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളഭാഷയുടെ ശക്തമായ ഇടപെടലിന് സാധിക്കുന്ന കാലമാണ് ഇത്. ഒരുകാലത്ത് സാഹിത്യകൃതിയില്‍ എഴുതിയത് പില്‍ക്കാലത്ത് അറിവിന്റെ ഉറവിടമായി മാറുന്നുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍ പില്‍ക്കാലത്ത് സസ്യജാലങ്ങളെക്കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ സ്വീകരിച്ചത് സാഹിത്യത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഠനവകുപ്പ് മേധാവി ഡോ. എം.ബി. മനോജ് അധ്യക്ഷത വഹിച്ചു. ഡോ. വി.എ. ഷഹന, ഡോ. പി.എം. ഗിരീഷ്, ഡോ. ടി. അപര്‍ണ തുടങ്ങിയവര്‍ സംസാരിച്ചു. 19-നാണ് സെമിനാര്‍ സമാപനം.
ഇനിയും കണ്ടുപിടിക്കപ്പെടാത്ത വന്‍കരയാണ് മനുഷ്യന്‍ : കല്പറ്റ നാരായണന്‍
ഇനിയും പൂര്‍ണമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്
പ്രോജക്ട് സമർപ്പണം
വിദൂര വിഭാഗം ആറാം സെമസ്റ്റർ യു.ജി. – ബി.കോം, ബി.ബി.എ., ബി.എസ് സി. മാത്തമാറ്റിക്സ്, ബി.എ. ഇംഗ്ലീഷ്, ബി.എ. സോഷ്യോളജി – (CCSS 2011 – 2013 പ്രവേശനം) ഏപ്രിൽ 2021, (CUCBCSS 2014 – 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പ്രോജക്ട് ഫെബ്രുവരി 23 മുതൽ 26 വരെ സമർപ്പിക്കാം. കേന്ദ്രം : സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ യുണിറ്റ്, പരീക്ഷാ ഭവൻ, കാലിക്കറ്റ് സർവകലാശാല.
സ്‌പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് ( CCSS PG – 2008 പ്രവേശനം ) സെപ്റ്റംബർ 2024 സ്‌പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ബി.ടെക്. (2017, 2018 പ്രവേശനം) നവംബർ 2024 മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ മാർച്ച് 03-നും അഞ്ചാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ മാർച്ച് 02-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും (CBCSS – SDE – 2021 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് ( CCSS – 2024 പ്രവേശനം ) നവംബർ 2025 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ – റീപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/ .
മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (CCSS 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ ബി.ടെക്. (2018 പ്രവേശനം) ഏപ്രിൽ 2023, (2017 പ്രവേശനം) നവംബർ 2022, (2016 പ്രവേശനം) ഏപ്രിൽ 2022, (2014, 2015 പ്രവേശനം) നവംബർ 2021, ഏഴാം സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. (2009 സ്‌കീം – 2014 സ്‌കീം) നവംബർ 2021 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 05 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
അഞ്ചാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്സൽ – ഉൽ – ഉലമ (CBCSS UG – 2020 പ്രവേശനം മുതൽ) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




