HIGHLIGHTS : Calicut University News; All India Water Polo: Calicut wins
അഖിലേന്ത്യാ വാട്ടർ പോളോ: കാലിക്കറ്റ് ജേതാക്കൾ
അഖിലേന്ത്യാ അന്തർ സർവകലാശാലാ പുരുഷ വാട്ടർ പോളോ കിരീടം കാലിക്കറ്റിന്. ഫൈനൽ മത്സരത്തിൽ കേരളയെ ( 14 – 6 ) തോൽപ്പിച്ചാണ് ആതിഥേയരായ കാലിക്കറ്റ് ചാമ്പ്യന്മാരായത്. പ്ലെയർ ഓഫ് ദി മാച്ചായി രഞ്ജിത്തും പ്ലെയർ ഓഫ് ദ ടൂർണമെൻ്റായി ബ്രഹ്മദത്തും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും കാലിക്കറ്റ് താരങ്ങളാണ്. മത്സരത്തിൽ മൂന്നാം സ്ഥാനം ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി പഞ്ചാബ് കരസ്ഥമാക്കി. വിജയികൾക്ക് വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ ട്രോഫികൾ സമ്മാനിച്ചു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ മധു രാമനാട്ടുകര, ഡോ. ടി വസുമതി എന്നിവർ മെഡലുകൾ സമ്മാനിച്ചു. കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, ഡയറക്ടർ ഡോ. കെ.പി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.
‘ സി.ഐ.ഡി.എ. – 2025 ’ ദേശീയ സമ്മേളനം
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് മാർച്ച് നാല്, അഞ്ച് തീയതികളിൽ നാലാമത് ‘ കംപ്യൂട്ടേഷണൽ ഇന്റലിജിൻസ് ആന്റ് ഡാറ്റാ അനലറ്റിക്സ് ’ ദേശീയ സമ്മേളനം ( സി.ഐ.ഡി.എ. – 2025 ) സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള ശില്പശാല മാർച്ച് മൂന്നിന് നടക്കും.
പരീക്ഷ
സർവകലാശാലാ നിയമ പഠനവകുപ്പിലെ നാലാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി ( പേപ്പർ – ECB IV – Cyber Crimes & Legal Control of Cyber Communication ) പരീക്ഷ മാർച്ച് 27-ന് നടക്കും.
പരീക്ഷാഫലം
എം.എ. ഹിസ്റ്ററി (CBCSS – 2019 പ്രവേശനം) രണ്ട്, നാല് സെമസ്റ്റർ, വിദൂര വിഭാഗം നാലാം സെമസ്റ്റർ, (CUCSS – 2018 പ്രവേശനം) ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ – സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( 2020, 2021, 2022 പ്രവേശനം ) എം.എ. സോഷ്യോളജി – നവംബർ 2023, നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS – 2020, 2021 പ്രവേശനം ) എം.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും – നവംബർ 2023 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു