കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

സ്‌പോട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ സെന്ററില്‍ എം.എസ്.ഡബ്ലിയു കോഴ്‌സിന് ഒഴിവുള്ള പൊതു/സംവരണവിഭാഗം സീറ്റുകളിലേക്ക് മാര്‍ച്ച് 23 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌പോട് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിടെക് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (2014 സ്‌കീം) (ഏപ്രില്‍ 2020) പരീക്ഷകള്‍ ഏപ്രില്‍ 17ന് ആരംഭിക്കും.

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിടെക്/പാര്‍ട്ട് ടൈം ബിടെക് സപ്ലിമെന്ററി (2009 സ്‌കീം) (ഏപ്രില്‍ 2020) പരീക്ഷകള്‍ ഏപ്രില്‍ 17ന് ആരംഭിക്കും

കാലിക്കറ്റ് സര്‍വ്വകലാശാല ആറാം സെമസ്റ്റര്‍ ബിടെക്(2009, സ്‌കീം) സപ്ലിമെന്ററി പരീക്ഷകള്‍(ഏപ്രില്‍ 2020) ഏപ്രില്‍ 16ന് ആരംഭിക്കും.334/2021.
കാലിക്കറ്റ് സര്‍വ്വകലാശാല ആറാം സെമസ്റ്റര്‍ ബിടെക് (2014, സ്‌കീം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍(ഏപ്രില്‍ 2020) ഏപ്രില്‍ 16-ന് ആരംഭിക്കും.

പ്രായോഗിക പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം പരീക്ഷയുടെ ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് 25ന് കോഴിക്കോട് ഗവ. ലോ കോളേജിലും , മാര്‍ച്ച് 26ന് തൃശൂര്‍ ലോ കോളേജിലും രാവിലെ ഒമ്പത് മണിക്ക് നടക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വ്വകലാശാല ഒന്ന്, മുന്ന് സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2019 പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top