കാലിക്കറ്റ് യൂണിവേഴ്‌സ്റ്റി വാര്‍ത്തകള്‍

Calicut University News

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സി.സി.എസ്.എസ്.-യു.ജി. സ്‌കീമില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ 2011 മുതല്‍ 2013 വരെ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 3, 5, 6 സെമസ്റ്ററുകളിലേക്ക് ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് മാര്‍ച്ച്-20 വരെ അപേക്ഷിക്കാം. ഓരോ സെമസ്റ്ററിനും 500 രൂപ വീതമാണ് രജിസ്ട്രേഷന്‍ ഫീസ്. പരീക്ഷാ ഫീസ് നിരക്ക്, അടക്കേണ്ട തീയതി, പരീക്ഷാ തീയതി എന്നിവ പിന്നീട് അറിയിക്കും.

പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 2-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പി.ജി. ക്ലാസ്സുകള്‍ 3-ന് ആരംഭിക്കും

കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകളിലെ പി.ജി. ക്ലാസ്സുകള്‍ മാര്‍ച്ച് 3-ന് ആരംഭിക്കും. അതത് വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസിന് ഹാജരാകണം. പി.ആര്‍.

ലൈബ്രറി പ്രവര്‍ത്തന സമയത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്.എം.കെ. ലൈബ്രറി, മാര്‍ച്ച് 2-ന് നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് കാരണം പ്രവര്‍ത്തന സമയം രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാക്കി പുനഃക്രമീകരിച്ചിരിക്കുന്നു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2017 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബി.എ. മള്‍ട്ടി മീഡിയ ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 8 വരേയും 170 രൂപ പിഴയോടെ 10 വരേയും ഫീസടച്ച് 12 വരെ അപേക്ഷിക്കാം.

 

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •