Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

HIGHLIGHTS : ബി.എസ്.സി/ബി.സി.എ ഫലം പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/

ബി.എസ്.സി/ബി.സി.എ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം (ഏപ്രില്‍ 2020) പ്രസിദ്ധീകരിച്ചു. ബി.എസ്.സിക്ക് 15168 പേര്‍ പരീക്ഷ എഴുതിയതില്‍ 12512 (82%) പേരും, ബി.സി.എക്ക് 1853 പേര്‍ പരീക്ഷ എഴുതിയതില്‍ 1316 (71%) പേരും വിജയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 23 വരെ അപേക്ഷിക്കാം.

sameeksha-malabarinews

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ഫലം സംബന്ധിച്ചുള്ള സംശയനിവാരണങ്ങള്‍ക്ക് ഇ-ഹെല്‍പ്പ് പോര്‍ട്ടല്‍ http://support.uoc.ac.in ഉപയോഗപ്പെടുത്തണം. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലാ സന്ദര്‍ശനം ഒഴിവാക്കണം. പ്രസിദ്ധീകരിച്ച ഫലങ്ങളില്‍ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ വിവരം ഇ-ഹെല്‍പ്പ് പോര്‍ട്ടലിലൂടെ അറിയിക്കണം. മറുപടി പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്നതാണ്. ഗ്രേസ് മാര്‍ക്കുകള്‍ കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡില്‍ ഉള്‍പ്പെടുത്തും.
ഇതുവരെ അപേക്ഷിച്ചവരുടെ ഗ്രേസ് മാര്‍ക്കുകള്‍ പരീക്ഷാഫലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സെമസ്റ്ററുകളില്‍ അപേക്ഷ നല്‍കാത്തവര്‍ ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷ അടിയന്തിരമായി നല്‍കണം. അപേക്ഷിക്കുന്ന പക്ഷം ഗ്രേസ് മാര്‍ക്കുകള്‍ കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡില്‍ ഉള്‍പ്പെടുത്തും. പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിച്ച മാര്‍ക്കുകള്‍ ഉള്‍പ്പെടത്തുന്നതിനായി അപേക്ഷ നല്‍കിയവര്‍ക്ക് ഈ മാര്‍ക്കുകള്‍ പരീക്ഷാഫലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായെങ്കില്‍ ഇ-പോര്‍ട്ടല്‍ വഴി അറിയിക്കണം. ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ (ഏപ്രില്‍ 2020) പാസായവര്‍ക്ക് കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് മാറ്റിവാങ്ങുന്നതിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോം വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ രജിസ്റ്റേര്‍ഡ്/സ്പീഡ് പോസ്റ്റ് വഴി സമര്‍പ്പിക്കണം. വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. അതോടൊപ്പം അപേക്ഷകന് നേരത്തെ നല്‍കിയിട്ടുള്ള കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡും ഗ്രേഡ് കാര്‍ഡ് മാറ്റി വാങ്ങുന്നതിനുള്ള ഫീസ് (315 രൂപ), പോസ്റ്റല്‍ ചാര്‍ജ്ജ് (50 രൂപ), എന്നിവ അടച്ച ചലാന്‍ സഹിതം സമര്‍പ്പിക്കണം. ഗ്രേഡ് കാര്‍ഡ് തപാല്‍ വഴി അയക്കും.
ആറാം സെമസ്റ്റര്‍ ഇംപ്രൂവ്മെന്റിന് അപേക്ഷിച്ചവര്‍ക്ക് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡും മാറ്റിവാങ്ങാവുന്നതാണ്. ഫോം വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം ഒറിജിനല്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡും ചലാനും സഹിതം സമര്‍പ്പിക്കണം. ഗ്രേഡ് കാര്‍ഡിന് (315 രൂപ), പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന് (150 രൂപ), പോസ്റ്റല്‍ ചാര്‍ജ്ജ് (50 രൂപ), എന്നിവയും അടക്കണം.
റീ അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥികളുടെ ഫലം ലഭ്യമല്ലെങ്കില്‍ വിവരം ഇ-ഹെല്‍പ്പ് പോര്‍ട്ടല്‍ വഴി അറിയിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് അത്യാവശ്യമായി ലഭിക്കേണ്ടവര്‍ക്ക് വെബ്സൈറ്റില്‍ ലഭ്യമായ ഗ്രേഡ് കാര്‍ഡിന്റെ പ്രിന്റ് ഉപയോഗിക്കാവുന്നതാണ്. റഗുലര്‍ വിദ്യാര്‍ത്ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ഗ്രേഡ് കാര്‍ഡും കോളേജുകളില്‍ നിന്ന് കൈപ്പറ്റണം. സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!