Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സർവകലാശാലയിൽ നിന്ന് 31- ന് പടിയിറങ്ങുന്നത് 42 പേർ

HIGHLIGHTS : സർവകലാശാലയിൽ നിന്ന് 31- ന് പടിയിറങ്ങുന്നത് 42 പേർ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്നവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേ...

സർവകലാശാലയിൽ നിന്ന് 31- ന് പടിയിറങ്ങുന്നത് 42 പേർ

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്നവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മെയ് 31-ന് വിരമിക്കുന്നത് 42 പേരാണ്. മലയാളം സർവകലാശാലാ മുൻ വൈസ് ചാൻസിലർ കുടിയായ മലയാള വിഭാഗം പ്രൊഫസർ ഡോ. വി. അനിൽകുമാർ ഉൾപ്പെടെ ഏഴ് അധ്യാപകരും 35 അനധ്യാപകരും ഉൾപ്പെടെയാണിത്. പ്രൊഫസർമാരായ ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ആര്‍. സേതുനാഥ്, ഡോ. എന്‍.കെ. സുന്ദരേശ്വരന്‍, ഡോ. വി. അനില്‍കുമാര്‍, ഡോ. വി.വി. രാധാകൃഷ്ണന്‍, ഡോ. എ.കെ. പ്രദീപ്, സർവകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുല്‍ അസീസ്, ജോയിന്റ് രജിസ്ട്രാർമാരായ പി.പി. അജിത, കെ. ബിജു ജോര്‍ജ്, വി. സുരേഷ്, ഡെപ്യൂട്ടി രജിസ്ട്രാർമാരായ എം. അബ്ദുസ്സമദ്, ടി.വൈ. ബിന്ദു, പബ്ലിക്കേഷന്‍ ഓഫീസര്‍ വി. ഓംപ്രകാശ്, അസിസ്റ്റന്റ് രജിസ്ട്രാർമാരായ ഇ.എ. മുരളീധരന്‍, പി.പി. ശിഹാബുദ്ദീന്‍, അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ കെ.പി. ലളിതകുമാരി, ഓഫീസ് സൂപ്രണ്ട് വി.പി. ശാലിനി, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പി. രേഖ, സെക്ഷന്‍ ഓഫീസര്‍മാരായ എ.പി. ജയപ്രകാശ്, പി. പ്രീത, പി. ഷാഹുല്‍ ഹമീദ്, വി. ഉദയകുമാര്‍, ടി.പി. വിനു, വിദ്യ ചന്ദ്രശേഖര്‍, കെ.കെ. സുരേഷ് ബാബു, പ്രശാന്തന്‍ കാടയാന്‍കണ്ടി, കെ. മിനി, അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസര്‍മാരായ കെ.എഫ്. മനോജ്, ടി. മനോജ് കുമാര്‍, ടി. ഗോപിദാക്ഷന്‍, പി.പി. സുജാത, വിനീത ലിനറ്റ്, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്‍റ് എം.എന്‍. വിജയരാജെ, ആര്‍ട്ടിസ്റ്റ്-കം-ഫോട്ടോഗ്രാഫര്‍ ടി.എം. സന്തോഷ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് എം. അഷ്റഫ്, ക്ലറിക്കല്‍ അസ്സിസ്റ്റന്റുമാരായ അഹമ്മദ് പെരിങ്കല്ലേരി, എന്‍.സി. രാമകൃഷ്ണന്‍, പി. സുഭിഷ, ലാബ് അസിസ്റ്റന്‍റ് മുഹമ്മദ് കുഞ്ഞി, ഗാര്‍ഡന്‍ മേസ്തിരി കെ. ഗോപാലന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ വി. സരോജിനി എന്നിവരാണ് വിരമിക്കുന്നത്. യാത്രയയപ്പ് യോഗം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ വി. അൻവർ, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ പി.നിഷ, കെ.പി. പ്രമോദ് കുമാർ, സംഘടനാ പ്രതിനിധികളായ ഡോ. വി.എൽ. ലജിഷ്, വി.എസ്. നിഖിൽ, കെ. സുരേഷ് കുമാർ, ബഷീർ കൈനാടൻ, ടി.എം. നിഷാന്ത് എന്നിവർ സംസാരിച്ചു.

sameeksha-malabarinews

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഹെൽത് സയൻസിൽ എം.എസ് സി. ഫുഡ് സയൻസ് ആൻ്റ് ടെക്നോളജി കോഴ്‌സിലേക്കായി ഫുഡ് എഞ്ചിനീയറിങ് (രണ്ട് ഒഴിവ്), ഫുഡ് സയൻസ് (മൂന്ന് ഒഴിവ്), സ്റ്റാറ്റിസ്റ്റിക്സ് (ഒരൊഴിവ്) വിഷയങ്ങളിൽ 2024 – 2025 അക്കാദമിക വർഷത്തേക്ക് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. 55% മാർക്കോടെ എം.ടെക്. / ബി.ടെക്. ഇൻ ഫുഡ് എഞ്ചിനീയറിംഗ് , എം.എസ് സി. ഇൻ ഫുഡ് സയൻസ് ആൻ്റ് ടെക്നോളജി, എം.എസ് സി. ഇൻ സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്സ് + നെറ്റ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ എം.എസ് സിക്കാരെ പരിഗണിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ ഏഴിന് രാവിലെ 10.30-ന് അസ്സൽ സർട്ടിഫിക്കറ്റുകൾ / പകർപ്പുകൾ സഹിതം സർവകലാശാലാ ക്യാമ്പസിലുള്ള സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാക്കേണ്ടതാണ്. ഫോൺ: 0494 2407345.

വൈവ

പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) ഏപ്രിൽ 2024 റഗുലർ വൈവ (LBAX09) ജൂൺ അഞ്ചിന് തുടങ്ങും. ഗവ. ലോ കോളേജ് കോഴിക്കോട്, എം.സി.ടി. കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ് മേൽമുറി, കെ.എം.സി.ടി. ലോ കോളേജ് കുറ്റിപ്പുറം, ഭവൻസ് എൻ.എ. പാൽക്കിവാല അക്കാദമി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻ്റ് റിസർച്, മർകസ് ലോ കോളേജ് കൈതപ്പൊയിൽ എന്നീ കോളേജുകളിലെ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം ഗവ. ലോ കോളേജ് കോഴിക്കോടും ഗവ. ലോ കോളേജ് തൃശ്ശൂർ, അൽഅമീൻ ലോ കോളേജ് ഷൊർണുർ, എ.ഐ.എം. ലോ കോളേജ് പൊയ്യ, വി.ആർ. കൃഷ്‌ണൻ എഴുത്തച്ഛൻ ലോ കോളേജ് പാലക്കാട്, നെഹ്‌റു അക്കാദമി ഓഫ് ലോ ലക്കിടി പാലക്കാട്  എന്നീ കോളേജുകളിലെ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം ഗവ. ലോ കോളേജ് തൃശ്ശൂർ. വിശദമായ ഷെഡ്യൂൾ വെബ്‌സൈറ്റിൽ.

സർവകലാശാലാ ഫീസുകൾ പുതുക്കി

കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ ഫീസുകൾ, മറ്റു സേവനങ്ങൾക്കുള്ള ഫീസുകൾ എന്നിവ അഞ്ച് ശതമാനം വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ ബാധകമാകും. പുതുക്കിയ സേവന നിരക്ക് വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ

സർവകലാശാലാ എൻജിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) ബി.ടെക്. എട്ടാം സെമസ്റ്റർ (2020 പ്രവേശനം) ഏപ്രിൽ 2024 റഗുലർ, (2019 പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 13-നും നാലാം സെമസ്റ്റർ (2019 പ്രവേശനം മുതൽ)  ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 14-നും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി ഏപ്രിൽ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം.

സർവകലാശാലാ എൻജിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) ബി.ടെക്. മൂന്നാം സെമസ്റ്റർ (2019 സ്‌കീം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 19 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

രണ്ടാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. / ബി.കോം. (പ്രൊഫഷണൽ) (CBCSS-UG & CUCBCSS-UG) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ വിഭാഗം എം.കോം. ഒന്നാം സെമസ്റ്റർ മെയ് 2022, മൂന്നും നാലും സെമസ്റ്റർ ഏപ്രിൽ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!