കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

calicut university news

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.എസ്.സി. ഹ്യൂമണ്‍ ഫിസിയോളജി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല ലൈഫ് സയന്‍സ് പഠനവകുപ്പില്‍ എം.എസ്.സി. ഹ്യൂമണ്‍ ഫിസിയോളജി വിഷയത്തില്‍ എല്ലാ വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 3-ന് രാവിലെ 10.30-ന് അസ്സല്‍ രേഖകളുമായി പഠനവകുപ്പില്‍ നേരിട്ടെത്തി പ്രവേശനം എടുക്കേണ്ടതാണ്.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല പുതുതായി ആരംഭിച്ച കോഴ്സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പി.ജി.-സി.ബി.സി.എസ്.എസ്. 2019 സ്‌കീം, 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 റഗുലര്‍ പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ഡിസംബര്‍ 5 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 7 വരേയും ഫീസടച്ച് ഡിസംബര്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്, പി.ജി. – സി.യു.സി.എസ്.എസ്. 2012 സ്‌കീം, 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 റഗുലര്‍ പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ഡിസംബര്‍ 7 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 9 വരേയും ഫീസടച്ച് ഡിസംബര്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 2019 സ്‌കീം, 2019 പ്രവേശനം പി.ജി.-എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം., ഏപ്രില്‍/മെയ് 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 13 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 15 വരേയും ഫീസടച്ച് ഡിസംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ., മൂന്ന്, നാല് സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2017 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.

എം.എസ്.സി. ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി മൂന്നാംഘട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി 2020-21 അദ്ധ്യയന വര്‍ഷത്തെ മൂന്നാംഘട്ട പ്രവേശനം ഡിസംബര്‍ 2-ന് നടക്കും. ബി.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ബിരുദധാരികളായ അപേക്ഷകരില്‍ ഇ.ഡബ്ല്യു.എസ്. 90 മുതല്‍ 166 വരെ, റാങ്കിലുള്‍പ്പെട്ടവരും എല്ലാ എസ്.സി., എസ്.ടി., എല്‍.സി., ഒ.ബി.എക്സ്., ഒ.ഇ.സി., ഭിന്നശേഷി വിദ്യാര്‍ത്ഥികളും ഡിസംബര്‍ 2-ന് രാവിലെ 10 മണിക്കും മറ്റു ബി.എസ്. സി. ബിരുദധാരികളില്‍ 161 മുതല്‍ 200 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 11 മണിക്കും 200 മുതല്‍ 250 വരെ റാങ്കിലുള്‍പ്പെട്ടവരും എസ്.സി., എസ്.ടി. 236 മുതല്‍ 307 വരെ റാങ്കിലുള്‍പ്പെട്ടവരും ഉച്ചക്ക് 2 മണിക്കും പ്രവേശനത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407345 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •