കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

Calicut university news

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനം

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലിക്കറ്റ് സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് പഠന വകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇ.ടി.ബി., മുസ്ലീം വിഭാഗങ്ങള്‍ റാങ്ക് 60 മുതല്‍ 90 വരേയും ഒ.ബി.എച്ച്. വിഭാഗം 56 മുതല്‍ 90 വരേയും ഇ.ഡബ്ല്യു.എസ്. വിഭാഗം 200 വരേയും റാങ്കിലുള്‍പ്പെട്ട, താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 30-ന് രാവിലെ 11 മണിക്ക് അനുബന്ധ രേഖകള്‍ സഹിതം പഠനവകുപ്പ് ഓഫീസില്‍ ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല സോഷ്യോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ഡിസംബര്‍ 3-ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •