Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut University news

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനം നവംബര്‍ 30-ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഓപ്പണ്‍ മെറിറ്റ് റാങ്ക് നമ്പര്‍ 51 മുതല്‍ 120 വരെയുള്ളവര്‍ രാവിലെ 11 മണിക്കും ഇ.ടി.ബി. 15 മുതല്‍ 34 വരെയും മുസ്ലീം 16 മുതല്‍ 35 വരേയും ഇ.ഡബ്ല്യു.എസ്. 11 മുതല്‍ 33 വരേയും എസ്.സി. 13 മുതല്‍ 21 വരേയും റാങ്കിലുള്ളവര്‍ പകല്‍ 2 മണിക്കും പഠന വിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

sameeksha-malabarinews

എം.എ. വിമണ്‍സ് സ്റ്റഡീസ് ഒഴിവുകള്‍

കാലിക്കറ്റ് സര്‍വകലാശാല വിമണ്‍സ് സ്റ്റഡീസ് വിഭാഗത്തില്‍ എം.എ. വിമണ്‍സ് സ്റ്റഡീസിന് എസ്.ടി., പി.എച്ച്. വിഭാഗങ്ങളില്‍ ഓരോ ഒഴിവുകളുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ നവംബര്‍ 27-ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠന വിഭാഗത്തില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2011 സ്‌കീം, 2012 പ്രവേശനം പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്സ്, 2015 സ്‌കീം, 2015 പ്രവേശനം ആറാം സെമസ്റ്റര്‍ മൂന്ന് വര്‍ഷം എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി എന്നിവയുടെ റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2020 പരീക്ഷയും, 2018 സ്‌കീം, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.സി.എ. റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷയും ഡിസംബര്‍ 4-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 8 വരെ അപേക്ഷിക്കാം.

പരീക്ഷ രജിസ്ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം പി.ജി.-സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 4 വരേയും 170 രൂപ പിഴയോടു കൂടി ഡിസംബര്‍ 7 വരേയും ഫീസടച്ച് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി., നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഗ്രേഡ് കാര്‍ഡ് വിതരണം

കാലിക്കറ്റ് സര്‍വകലാശാല 2020 മാര്‍ച്ച് മാസത്തില്‍ നടത്തിയ അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷയുടേയും അദീബി ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം ഏപ്രില്‍ 2019, അദീബി ഫാസില്‍ പ്രിലിമിനറി (ഓള്‍ഡ് സ്‌കീം) പരീക്ഷ ഏപ്രില്‍ 2019 എന്നിവയുടേയും ഗ്രേഡ് കാര്‍ഡുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഗ്രേഡ് കാര്‍ഡുകള്‍ ലഭിക്കുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. അദീബി ഫാസില്‍ പ്രിലിമിനറി (ഓള്‍ഡ് സ്‌കീം) ഏപ്രില്‍ 2019 പരീക്ഷയുടെ പുന:പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കായി ഡിസംബര്‍ 9 വരെ അപേക്ഷിക്കാവുന്നതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!