Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;അസി. പ്രൊഫസര്‍ നിയമനം

HIGHLIGHTS : calicut university news

ദേശീയ വിവര്‍ത്തന ശില്പശാല
24-ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവിഭാഗത്തില്‍ ഫെബ്രുവരി 13 മുതല്‍ 17 വരെ അറബി സാഹിത്യ വിവര്‍ത്തനത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ദേശീയ ശില്പശാല ഫെബ്രുവരി 24 മുതല്‍ 28 വരെയുള്ള തിയ്യതികളിലേക്ക് നീട്ടി. ഡോക്യൂമെന്റ് ട്രാന്‍സിലേഷന്‍, സാഹിത്യ വിവര്‍ത്തനം, ഇന്ത്യന്‍ സാഹിത്യ വിവര്‍ത്തനം , ചരിത്ര രേഖാ വിവര്‍ത്തനം എന്നീ മേഖലയില്‍ ഊന്നിയാണ് ശില്പശാല. റെസിഡന്‍ഷ്യല്‍ ക്യമ്പിന് ഹോസ്റ്റല്‍ ഫീ മാത്രം നല്കിയാല്‍ മതിയാകും. അഫിലിയേറ്റഡ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും അറബി ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഒരു കോളേജില്‍ നിന്നും പരമാവധി മൂന്നുപേര്‍ക്കാണ് അവസരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  പ്രിന്‍സിപ്പളിന്റെ ശുപാര്‍ശക്കത്ത് സഹിതം അപേക്ഷിക്കുക. അപേക്ഷിക്കാനുള്ള ലിങ്ക്  (https://arabic.uoc.ac.in) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

sameeksha-malabarinews

സിണ്ടിക്കേറ്റ് യോഗം

സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 14-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.

അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് (ഐ.ടി.എസ്.ആര്‍.)-ല്‍ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 14-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ നിയമ പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 17-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 20-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!