Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;’വിശ്വാസം- അവിശ്വാസം – അന്ധവിശ്വാസം’ ഇ.എം.എസ്. ചെയര്‍ സെമിനാര്‍

HIGHLIGHTS : Calicut University News; 'Belief - Unbelief - Superstition' E.M.S. Chair Seminar

എന്‍.എസ്.എസ്. ക്യാമ്പിന് ഒരുങ്ങാന്‍
നേതൃപരിശീലന ക്യാമ്പ്

എന്‍.എസ്.എസ്. സപ്തദിന ക്യാമ്പിന് മുന്നോടിയായി തിരഞ്ഞെടുത്ത വൊളന്റിയര്‍മാര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല നേതൃപരിശീലന ക്യാമ്പൊരുക്കുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ 180 കോളേജുകളില്‍ നിന്നുള്ള 360 പ്രതിനിധികള്‍ക്കാണ് ‘ഒരുക്കം’  എന്ന പേരില്‍ മൂന്ന് ദിവസത്തെ പരിശീലനം. കോഴിക്കോട് ഗവ. ലോ കോളേജ്, അട്ടപ്പാടി ഗവ. കോളേജ്, എം.ഇ.എസ്. കോളേജ് പൊന്നാനി എന്നിവിടങ്ങളിലായി 9 മുതല്‍ 11 വരെയാണ് പരിപാടി. കോളേജുകളില്‍ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പുകള്‍ക്ക് എന്തെല്ലാം ഒരുക്കങ്ങള്‍ നടത്തണം എങ്ങനെ ഫലപ്രദമായി നടത്താം തുടങ്ങിയ കാര്യങ്ങളിലാണ് വിദഗ്ധര്‍ ക്ലാസുകള്‍ നല്‍കുക. പരിസ്ഥിതി സംവാദത്തിനുള്ള ക്ലൈമറ്റ് കഫേ, നാട്ടറിവുകള്‍, നാട്ടുരുചി എന്നിവക്ക് പുറമെ പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ ക്ലാസുകളും ഉണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഓണ്‍ലൈനായി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി നേതൃത്വം നല്‍കും.

‘വിശ്വാസം- അവിശ്വാസം – അന്ധവിശ്വാസം’
ഇ.എം.എസ്. ചെയര്‍ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ് ചെയര്‍ ‘വിശ്വാസം- അവിശ്വാസം – അന്ധവിശ്വാസം’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ മുന്‍ എം.എല്‍.എ. എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. വ്യതസ്തമായ വിശ്വാസങ്ങള്‍ പുലര്‍ത്തുമ്പോള്‍ തന്നെ വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തുകയും അന്യന്റെ വിശ്വാസം തന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കില്ലായെന്ന സാഹചര്യം നിലനിര്‍ത്താന്‍ കൂട്ടായി ശ്രമിക്കുകയും വേണമെന്ന് സ്വരാജ് പറഞ്ഞു. ഡോ.പി.കെ. പോക്കര്‍ അദ്ധ്യക്ഷനായി. ഫാദര്‍ ബോബി ജോസ് കട്ടിക്കാട്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, നാസര്‍ ഫൈസി കൂടത്തായ്, ഡോ. സംഗീത ചേനംപുല്ലി, കെ.ഇ.എന്‍ എന്നിവര്‍ സംസാരിച്ചു. പി. അശോകന്‍ സ്വാഗതവും ഡോ.കെ.വി.മോഹനന്‍ നന്ദിയും പറഞ്ഞു.

 

ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ്

കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ ഖൊ-ഖൊ ടൂര്‍ണമെന്റിന് സര്‍വകലാശാലാ കാമ്പസില്‍ തുടക്കമായി. വനിതാ വിഭാഗത്തില്‍ 23 ടീമുകളാണുള്ളത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് വനിതാ വിഭാഗം ഫൈനല്‍ നടക്കും. പുരുഷ വിഭാഗം മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച രാവിലെ തുടക്കമാകും.

 

നീന്തല്‍ പരിശീലകന്‍
വാക് ഇന്‍ ഇന്റര്‍വ്യു മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നീന്തല്‍ പരിശീലകനെ നിയമിക്കുന്നതിനായി 13-ന് നടത്താന്‍ നിശ്ചയിച്ച വാക് ഇന്‍ ഇന്റര്‍വ്യു 22-ലേക്ക് മാറ്റി. സ്ഥലം, സമയം എന്നിവയില്‍ മാറ്റമില്ല.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്കും എം.എസ് സി. ബയോടെക്‌നോളജി ഡിസംബര്‍ 2022 പരീക്ഷക്കും പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

നാലാം വര്‍ഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

സര്‍വലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2022 പരീക്ഷക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 23 വരെയും നേരിട്ട് അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 22-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 27-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പൊസിഷല്‍ ലിസ്റ്റ്

ബി.കോം വൊക്കേഷണല്‍ സ്ട്രീം ഏപ്രില്‍ 2018 പരീക്ഷയുടെയും ബി.കോം. പ്രൊഫഷണല്‍, ബി.ടി.എച്ച്.എം. ഏപ്രില്‍ 2019 പരീക്ഷകളുടെയും പൊസിഷന്‍ ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ പൊസിഷന്‍ സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസടച്ച് അപേക്ഷിക്കേണ്ടതാണ്. തപാലില്‍ ലഭിക്കേണ്ടവര്‍ തപാല്‍ ചാര്‍ജ്ജ് സഹിതം അപേക്ഷിക്കണം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!