Section

malabari-logo-mobile

കുപ്രസിദ്ധ മോഷ്ടാവ് മിഠായി ബഷീര്‍ എന്ന പേരാമ്പ്ര ബഷീര്‍ പിടിയില്‍

HIGHLIGHTS : Kalpakanchery police have arrested the notorious thief Perampra Basheer alias Mithai Basheer, who was involved in Parapanangadi bike theft and case...

താനൂര്‍:പരപ്പനങ്ങാടി ബൈക്ക് മോഷണത്തിലും കല്‍പ്പകഞ്ചേരി, കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പെട്ട കുട്ടികളുടെ മാല പിടിച്ചുപറിച്ച കേസുകളില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് നടുവണ്ണൂര്‍ കൊയ്‌ലാണ്ടി സ്വദേശി
പേരാമ്പ്ര ബഷീര്‍ എന്ന മിഠായി ബഷീറി(48)നെ കല്‍പകഞ്ചേരി പോലീസ് പിടികൂടി.

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ പ്രതി കൃത്യം ചെയ്തതായി സമ്മതിക്കുകയും കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റൊരു പിടിച്ചുപറി നടത്തിയതായും സമ്മതിച്ചിട്ടുണ്ട്. പ്രതി കളവുകള്‍ നടത്തി ജില്ലയില്‍ നിന്നും മാറി എറണാകുളം ജില്ലയില്‍ പെരുമ്പാവൂരില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ക്കൊപ്പം ഹോട്ടല്‍ തൊഴിലാളിയായി ജോലിചെയ്ത് വരികയായിരുന്നു.

sameeksha-malabarinews

മലപ്പുറം ജില്ല പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം, താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കടന്‍ നേതൃത്വത്തില്‍ കല്പകഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്തും താനൂര്‍ ഡാന്‍സ്ആഫ് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് കളവു മുതലുകള്‍ വില്‍ക്കുന്നതിന് സഹായം ചെയ്തുകൊടുത്ത കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി ഷംസുദ്ദീന്‍ എന്ന ആളെ പിടികൂടിയതിനെതുടര്‍ന്ന് ബഷീറിന്റെ പെരുമ്പാവൂരില്‍ ഉള്ള ഒളിത്താവളം മനസ്സിലാക്കി ബഷീറിനെ പിടികൂടുകയും ആയിരുന്നു.കുട്ടികള്‍ക്ക് മിഠായി കാണിച്ച് അരികിലേക്ക് വരുത്തി പിടിച്ചുപറി നടത്തുന്നതാണ് ബഷീറിന്റെ രീതി.

കോഴിക്കോട്,മലപ്പുറം, വയനാട്, ജില്ലകളിലും മറ്റും ഇരു പ്രതികള്‍ക്കും സമാന വാഹന മോഷണവും, മാല പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബഷീര്‍ നാലു മാസം മുന്‍പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. അന്വേഷണ സംഘത്തില്‍ എസ്‌സിപിഒ ഷംസാദ് ,ജംഷാദ്, ഷറിന്‍ ബാബു ജിനേഷ്, ശബറുധീന്‍, സിപിഒ അഭിമന്യു കെ, ആല്‍ബിന്‍, വിപിന്‍,ഹരീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!