Section

malabari-logo-mobile

പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭം: ശില്‍പശാല സംഘടിപ്പിക്കും

HIGHLIGHTS : Self-Employment Initiative for Expatriates: Workshop will be organized

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ ആരംഭിക്കുവാന്‍ കഴിയുന്ന വിവിധ സ്വയംതൊഴില്‍ സംരംഭങ്ങളുടെ സാധ്യതകള്‍ പരിചയപ്പെടുത്തുവാന്‍ നോര്‍ക്ക റൂട്ട്സ് ശില്‍പശാല സംഘടിപ്പിക്കുന്നു. നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖേനയാണ് ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തിരുവല്ല, ആലപ്പുഴ, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ശില്‍പശാലകള്‍ നടക്കുക.

ഭക്ഷ്യാധിഷ്ഠിതം, സേവനമേഖല, മൃഗപരിപാലനം, ടൂറിസം, എന്‍ജിനിയറിങ്, കെമിക്കല്‍ തുടങ്ങിയ മേഖലകളിലെ സംരംഭക സാധ്യതകള്‍ പരിചയപ്പെടുത്തും. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താല്‍പര്യമുള്ള മടങ്ങിവന്ന പ്രവാസികള്‍ക്ക് 15 ശതമാനം മൂലധന സബ്സിഡിയും മൂന്നു ശതമാനം പലിശ സബ്സിഡിയോടുകൂടിയ വായ്പകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി ലഭ്യമാണ്.

sameeksha-malabarinews

രണ്ടുവര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി തിരികെയെത്തിയവര്‍ക്ക് അപേക്ഷിക്കാം. ശില്‍പശാലകളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 8078249505 എന്ന വാട്ട്സപ്പ് നമ്പരിലോ 0471 2329738 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ സഹിതം ഡിസംബര്‍ 12ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!