HIGHLIGHTS : A huge fire broke out at a used auto spare parts shop in Sharjah
ഷാര്‍ജ: ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ആറിലെ ഉപയോഗിച്ച ഓട്ടോ സ്‌പെയര്‍ പാര്‍ട്സ് കടയില്‍ വന്‍ തീപിടുത്തം. കടയിലുണ്ടായിരുന്ന സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തം.
തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്‌നിശമന സേനയെ സംഭവസ്ഥലത്തേക്ക് അയച്ചതായും ഷാര്‍ജ സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. തീപിടുത്തത്തിന് കാരണമായത് എന്താണെന്ന് ഉടന്‍ വ്യക്തമല്ല.പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് ടീമുകള്‍ അറിയിച്ചു.

അഗ്‌നിശമന സേനാംഗങ്ങള്‍ 30 മിനിറ്റിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു