ഖ്വാമി ഏകതാ വാരാചരണത്തോടനുബന്ധിച്ചു ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു
കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാര്‍ ഖ്വാമി ഏകതാ വാരാചരണത്തോടനുബന്ധിച്ച് ദേശായോദ്ഗ്രഥന പ്രതിജ്ഞയെടുത്തു. രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ്ജ് സുദര്‍ശനന്‍, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, വിവിധ വകുപ്പ് തലവന്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.
നഴ്സിംഗ് അസിസ്റ്റന്റ് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാല ഹെല്‍ത്ത് സെന്റര്‍ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.പ്രായം 2020 ജനുവരി 1-ന് 36 വയസില്‍ കവിയരുത്.എസ്.എല്‍.സി.യും ഹോസ്പിറ്റലുകളിലെ രണ്ടര വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത , അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്.
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി 2016 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, നാലാം സെമസ്റ്റര്‍ 2020 ജൂണ്‍ 2017 പ്രവേശനം റഗുലര്‍, 2016 പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരേയും 170 രൂപ പിഴയോടു കൂടി 30 വരേയും ഫീസടച്ച് ഡിസംബര്‍ 2 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ മാറ്റി വെച്ചു
കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 26 വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.
ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം
കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി.-സി.ബി.സി.എസ്.എസ്. 2019 സ്‌കീം, 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ.-ജെ.എം.സി., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് നവംബര്‍ 23 മുതല്‍ ഡിസംബര്‍ 7 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല 2015 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2019 റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നവംബര്‍ 25-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. റേഡിയേഷന്‍ ഫിസിക്സ് ജനുവരി 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 25-ന് തുടങ്ങും.
ഒക്ടോബര്‍ 27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഫുള്‍ ടൈം, പാര്‍ട് ടൈം ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷ നവംബര്‍ 24-ന് നടക്കും.
ഒക്ടോബര്‍ 27, 30 നവംബര്‍ 2 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ 2016 സ്‌കീം 2016 പ്രവേശനം സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 24, 27, 30 തീയതികളില്‍ നടക്കും.
ഒക്ടോബര്‍ 30, നവംബര്‍ 2 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.ബി.എ. ഫുള്‍ ടൈം, പാര്‍ട് ടൈം ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 25, 27 തീയതികളില്‍ നടക്കും.
ഒക്ടോബര്‍ 27, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക് ജനുവരി 2020 (ഇന്റേണല്‍ എക്സാമിനേഷന്‍) റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 27, 30 തീയതികളില്‍ നടക്കും.
2016 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്ക്നോളജി ജൂണ്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നവംബര്‍ 25-ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ ബി.വോക് 2018 പ്രവേശനം നവംബര്‍ 2018 റഗുലര്‍, 2019 പ്രവേശനം നവംബര്‍ 2019 റഗുലര്‍, 2015 പ്രവേശനം നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നവംബര്‍ 24-ന് തുടങ്ങും.
2018 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നവംബര്‍ 24-ന് തുടങ്ങും.
2016 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി, പരീക്ഷകള്‍ നവംബര്‍ 24-ന് തുടങ്ങും.
പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി. ഏപ്രില്‍ 2018, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകള്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 15 ദിവസത്തിനകം സര്‍വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
എം.എസ്.സി. ബയോടെക്നോളജി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല ബയോടെക്നോളജി പഠന വകുപ്പില്‍ എം.എസ്.സി. ബയോടെക്നോളജിയില്‍ എസ്.ടി. വിഭാഗത്തില്‍ ഒഴിവു വന്ന ഒരു സീറ്റിലേക്ക് 23-ന് രാവിലെ 10 മണിക്ക് പ്രവേശന അഭിമുഖം നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ്.ടി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി പഠനവിഭാഗത്തില്‍ ഹാജരാകണം.



