Section

malabari-logo-mobile

റേഡിയോ കേട്ട്, കളരി കണ്ട് കൈയടിച്ച് നാക് സംഘം

HIGHLIGHTS : റേഡിയോ കേട്ട്, കളരി കണ്ട് കൈയടിച്ച് നാക് സംഘം കേരളത്തിലെ സര്‍വകലാശാലാ കാമ്പസുകളിലെ ആദ്യ ഇന്റര്‍നെറ്റ് റേഡിയോ സംരഭമായ റേഡിയോ സി.യു. ഓഫീസ് നാക് സംഘം ...

റേഡിയോ കേട്ട്, കളരി കണ്ട് കൈയടിച്ച് നാക് സംഘം

കേരളത്തിലെ സര്‍വകലാശാലാ കാമ്പസുകളിലെ ആദ്യ ഇന്റര്‍നെറ്റ് റേഡിയോ സംരഭമായ റേഡിയോ സി.യു. ഓഫീസ് നാക് സംഘം സന്ദര്‍ശിച്ചു. കാമ്പസ് റേഡിയോ സംപ്രേഷണം ചെയ്ത അതുല്‍ നറുകരയുടെ ഗാനവും ഗായിക സിത്താര കൃഷ്ണകുമാര്‍ ആലപിച്ച തീം സോങ്ങും ഇവര്‍ കേട്ടു. റേഡിയോ ഉള്ളടക്കത്തിന് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയ നാക് സമിതി ചെയര്‍മാന്‍ പ്രൊഫ. സുധീര്‍ ഗാവ്നേ സംരഭത്തിന് അഭിനന്ദനവും അറിയിച്ചു. റേഡിയോ ഡയറക്ടര്‍ ദാമോദര്‍ പ്രസാദ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ശ്രീകല മുല്ലശ്ശേരി, പ്രോഗ്രാം എക്സിക്യൂട്ടീവ് പി. സുജ, സൗണ്ട് റെക്കോഡിസ്റ്റ് യു. അനൂപ് എന്നിവര്‍ പ്രവര്‍ത്തനം വിശദീകരിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, ഡോ. ജി. റിജുലാല്‍ തുടങ്ങിയവരും നാക് സംഘത്തോടൊപ്പമുണ്ടായിരുന്നു.

sameeksha-malabarinews

മെയ്പ്പയറ്റും വടിപ്പയറ്റും വാള്‍പ്പയറ്റുമായി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ കുഴിക്കളരിയില്‍ നടന്ന പ്രകടനം ‘നാക്’ സന്ദര്‍ശന സംഘത്തെ ഹരം കൊള്ളിച്ചു. ഫോക്ലോര്‍ പഠനവിഭാഗത്തിന് കീഴില്‍ നടക്കുന്ന കളരി പരിശീലന പരിപാടി കൈയടിയോടെയാണ് സംഘം കണ്ടത്. പ്രദര്‍ശന പ്രകടനം നടത്തിയവരിലെ പത്തു വയസ്സുകാരന്‍ സി. അരുണ്‍ പ്രത്യേകം അഭിനന്ദനം നേടി. അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ മിടുക്കന്‍. പരിശീലകന്‍ സുരേഷ് ഗുരുക്കള്‍, പഠനവകുപ്പ് മേധാവി ഡോ. സി.കെ. ജിഷ, അധ്യാപകരായ സിനീഷ് വേലിക്കുനി, പി. വിജിഷ എന്നിവരും സന്നിഹിതരായി.

പാരമ്പര്യേതര ഊര്‍ജ ഉപഭോഗത്തിന്റെയും ഊര്‍ജസംരക്ഷണത്തിന്റെയും മാതൃകകളും സംഘം പരിശോധിച്ചു. സര്‍വകലാശാലാ ഭരണകാര്യാലയത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച സോളാര്‍ വൈദ്യുതി പാനലുകള്‍, മഴവെള്ള പുനരുപയോഗ സംഭരണി എന്നിവയാണ് സന്ദര്‍ശിച്ചത്. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. സി. ഗോപിനാഥന്‍, ജോ. രജിസ്ട്രാര്‍ സി. ജ്യോതികുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ്, അസി. രജിസ്ട്രാര്‍ വിനോദ് നീക്കാംപുറത്ത് തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.

ബിരുദ പ്രവേശനം

2022-23 അദ്ധ്യയന വര്‍ഷത്തെ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റും അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററുകളിലെയും സ്വാശ്രയ കോഴ്‌സുകളിലേക്കുള്ള റാങ്ക്‌ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് 3 മണിക്കകം റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ചതിനു ശേഷം വേണം പ്രവേശനം നേടാന്‍. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

കൊമേഴ്‌സ് അസി. പ്രൊഫസര്‍ വാക്-ഇന്‍-ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ കൊമേഴ്‌സ് അസി. പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 22-ന് രാവിലെ 10.30-ന് ഭരണവിഭാഗത്തിലുള്ള ഐ.ക്യു.എ.സി. ഹാളിലാണ് ഇന്റര്‍വ്യു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്റഗ്രേറ്റഡ് പി.ജി. വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ റാങ്ക്‌നില പരിശോധിക്കാവുന്നതാണ്. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മുന്‍ഗണനാക്രമത്തില്‍ കോളേജുകള്‍ നേരിട്ടാണ് പ്രവേശനം നടത്തുക.

ബി.എഡ്. അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് 4 മണിക്കു മുമ്പായി സ്ഥിരം / താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600.

സ്‌പെഷ്യല്‍ ബി.എഡ്. റാങ്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 19 മുതല്‍ കോളേജുകളില്‍ മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടണം. ഫോണ്‍ 0494 2407016, 2660600

ബിരുദ പഠനം തുടരാനവസരം

അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ വര്‍ഷങ്ങളില്‍ ബി.എ., ബി.എസ് സി മാത്തമറ്റിക്‌സ്, ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി തുടര്‍ പഠനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാനവസരം. 100 രൂപ ഫൈനോടു കൂടി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407357, 2400288, 2407494.

ബി.എസ്.ഡബ്ല്യു. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ ബി.എസ്.ഡബ്ല്യു. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 22-ന് രാവിലെ 11 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ 0496 2991119.

എം.എ. ജേണലിസം പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയനവര്‍ഷത്തെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ സ്‌പോര്‍ട്‌സ് ക്വാട്ട, മുസ്ലീം സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം 19-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ നടക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഒന്നാം വര്‍ഷ / 1, 2 സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍  ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ 11-ന് തുടങ്ങും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!