malabarinews

Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;വോളിബോള്‍ താരസംഗമം 

HIGHLIGHTS : Calicut University News

sameeksha-malabarinews
വോളിബോള്‍ താരസംഗമം 

അരനൂറ്റാണ്ടിനിടെ കാലിക്കറ്റ് സര്‍വകലാശാലക്കു വേണ്ടി ജഴ്സിയണിഞ്ഞ വോളിബോള്‍ ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ ശനിയാഴ്ച കാമ്പസില്‍ ഒത്തു ചേരും. രാവിലെ 11 മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സിലാണ് ‘ഓര്‍മയിലേക്കൊരു സ്മാഷ് ‘ എന്ന പേരില്‍ സംഗമം. പുരുഷ-വനിതാ വിഭാഗങ്ങളിലെ ആയിരത്തോളം താരങ്ങള്‍ എത്തുമെന്നാണ് കരുതുന്നത്. ഉച്ചക്ക് 12.30-ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. കാലിക്കറ്റിന്റെ മുന്‍താരവും എം.എല്‍.എയുമായ മാണി സി. കാപ്പന്‍, വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സഹോദരങ്ങളായ ജോസ് ജോര്‍ജ്ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, അന്തര്‍ദേശീയ താരങ്ങളായ സിറിള്‍ സി. വെള്ളൂര്‍, സാലി ജോസഫ്, ജെയ്‌സമ്മ മൂത്തേടന്‍, ഗീതാ വളപ്പില്‍ ഉള്‍പ്പെടെയുള്ള അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് 5 മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പഴയതാരങ്ങളുടെ വോളിബോള്‍ പ്രദര്‍ശന മത്സരവും ഉണ്ടാകും.

ഫിസിക്കല്‍ സയന്‍സ് അസി. പ്രൊഫസര്‍ – അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ ഫിസിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 21-ന് രാവിലെ 9.30-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. 21-ന് രാവിലെ 10.30-ന് നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ hindihod@uoc.ac.in എന്ന ഇ-മെയില്‍ വഴിയോ ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഭൗതിക ശാസ്ത്ര പഠന വകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി പട്ടിക തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 16-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.

കമ്പ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കമ്പ്യൂട്ടര്‍ സയനസ് പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ 2 ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ 15-ന് വൈകീട്ട് 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407325.

പ്രൊഫ. സി. ചന്ദ്രന് യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ നിന്ന് 36 വര്‍ഷത്തെ സേവനത്തിന് ശേഷം തിങ്കളാഴ്ച വിരമിക്കുന്ന പ്രൊഫ. സി. ചന്ദ്രന് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. 1991-ലാണ് ഇദ്ദേഹം സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. അതിന് മുമ്പ് അഞ്ച് വര്‍ഷം ഇവിടെ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റായിരുന്നു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. യോഗം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പഠനവകുപ്പ് മേധാവി ഡോ. കെ. ജയകുമാര്‍, ഡോ. എന്‍. രാജു, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഡോ. കെ. പ്രീതി, കെ.എ. മഞ്ജുള, ഡോ. എസ്.ഡി. കൃഷ്ണറാണി, ഡോ. എം. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പരീക്ഷ

നാലാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2021, ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 30-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ് / ഇന്റലക്ച്വല്‍ ഡിസബിലിറ്റി) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്.ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 24-നും ഏഴാം സെമസ്റ്റര്‍ ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ 23-നും തുടങ്ങും.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും 23-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.എച്ച്.എ. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷകള്‍ 30-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 16-ന് ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ നടക്കും.

ഹാള്‍ടിക്കറ്റ്

ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക