കര്‍ഷക സമരാനുഭവങ്ങള്‍ പങ്കിട്ട് സെമിനാര്‍
‘ഇന്ത്യന്‍ രാഷ്ട്രീയം – ഐതിഹാസിക കര്‍ഷക സമരത്തിനുശേഷം’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ സെമിനാര്‍ സംഘടിപ്പിച്ചു. സമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ അഖിലേന്ത്യാ കിസാന്‍ സഭാ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദാണ് വിഷയം അവതരിപ്പിച്ചത്. സമരത്തിന്റേ നേര്‍ക്കാഴ്ചകളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. സിണ്ടിക്കേറ്റ് അംഗം പ്രൊഫ. എം.എം. നാരായണന്‍, സെനറ്റംഗം വിനോദ് എന്‍. നീക്കാമ്പുറത്ത്, ഡോ. ഡിനോജ് സെബാസ്റ്റ്യന്‍, മുന്‍ സിണ്ടിക്കേറ്റ് അംഗം കെ. വിശ്വനാഥ്, ചെയര്‍ കോ-ഓഡിനേറ്റര്‍ പി. അശോകന്‍, എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി. ശബീഷ് എന്നിവര്‍ സംസാരിച്ചു.
ഇ.എം.എം.ആര്‍.സി. വെബ്കാസ്റ്റിങ് തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. തയ്യാറാക്കുന്ന പഠനവീഡിയോകളുടെ വെബ്കാസ്റ്റിങ് തുടങ്ങി. ഡോക്യുമെന്ററികള്‍, പഠനക്ലാസുകള്‍ തുടങ്ങിയവയാണ് വെബ്കാസ്റ്റ് ചെയ്യുന്നത്. www.emmrccalicut.org എന്നതാണ് ലിങ്ക്. ‘മൂക്’ പഠനക്ലാസുകളും ഇതുവഴി ലഭ്യമാകും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ കണ്‍സോര്‍ഷ്യം ഫോര്‍ എജ്യുക്കേഷണല്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ. ജെ.ബി. നദ്ദ, അഡീഷണല്‍ ഡയറക്ടര്‍ ഡോ. രജനീഷ് ശ്രീവാസ്തവ, കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം. മനോഹരന്‍, കെ.കെ. ഹനീഫ, ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
സെനറ്റ് യോഗം
കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിന്റെ പ്രത്യേക യോഗം 17-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും.
സ്പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗത്തില്‍ എല്‍.എല്‍.എമ്മിന് സംവരണ വിഭാഗത്തില്‍ ഒഴിവുള്ള 9 സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇ.ടി.ബി.-2, മുസ്ലീം-1, ഒ.ബി.എച്ച്.-1, ഇ.ഡബ്ല്യു.എസ്.-2, എസ്.സി., എസ്.ടി.-3 എന്നിങ്ങനെയാണ് ഒഴിവ്. താല്‍പര്യമുള്ളവര്‍ പ്രവേശനത്തിനായി 12-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്.
എം.ബി.എ. വൈവ
നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെ വൈവ 17 മുതല്‍ ഓണ്‍ലൈനായി നടക്കും.
പരീക്ഷാ അപേക്ഷ
ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും സപ്തംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ടു വര്‍ഷം) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം വര്‍ഷ അദീബി ഫാസില്‍ ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 17-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും രണ്ടാം വര്‍ഷ അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.ടെക്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് ഏപ്രില്‍ 2020 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക് ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.



