കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; കോവിഡ് സ്പെഷ്യല്‍ പരീക്ഷാ പട്ടിക

‘നാക്’ അംഗീകാരം : മികച്ച റാങ്കിന് പൂര്‍ണ പിന്തുണയേകി സിന്‍ഡിക്കേറ്റ്

യു.ജി.സിയുടെ ‘നാക്’ അംഗീകാര പരിശോധനയില്‍ മികച്ച റാങ്ക് നേടിയെടുക്കാന്‍ പൂര്‍ണപിന്തുണയേകി കാലിക്കറ്റ് സര്‍വകലാശലാ സിന്‍ഡിക്കേറ്റ്. ‘നാക്’ അംഗീകാരവുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന പ്രത്യേക യോഗത്തിന് മുന്നോടിയായി സിന്‍ഡിക്കേറ്റംഗങ്ങള്‍ വിവിധ സമിതികളുടെ കണ്‍വീനര്‍മാരുമായി ചര്‍ച്ച നടത്തി. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ ഏര്‍പ്പെടുത്താനും മികച്ച ഗവേഷണ പ്രബന്ധത്തിനും മികച്ച പേപ്പറിനും ക്യാഷ് അവാര്‍ഡ് നല്‍കാനും യോഗം തീരുമാനിച്ചു. യഥാക്രമം അയ്യായിരം, പതിനായിരം രൂപ വീതമാണ് നല്‍കുക. പഠനവകുപ്പുകളില്‍ വിദേശത്ത് നിന്നുള്ള വിദഗ്ധരെ വരെ വിസിറ്റിങ് പ്രൊഫസര്‍മാരായി എത്തിക്കും. ഭരണനവീകരണവുമായി ബന്ധപ്പെട്ട ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് വകുപ്പ് മേധാവികള്‍ക്ക് ചുമതല നല്‍കി. വിവിധ വകുപ്പുകളുടെ ആധുനികവത്കരണത്തിനായി ആഭ്യന്തര ഗുണനിലവാര സമിതി (ഐ.ക്യു.എ.സി.) സമര്‍പ്പിച്ച 22 പദ്ധതികള്‍ അംഗീകരിച്ചു. ഇതിന്റെ ഭാഗമായുള്ള കാമ്പസ് റേഡിയോ പുതുവത്സരത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

കോവിഡ് സ്പെഷ്യല്‍ പരീക്ഷാ പട്ടിക

രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ്-19 സ്പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി പരീക്ഷക്ക് നേരിട്ട് അപേക്ഷിക്കണം.

പരീക്ഷാ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 റഗലുര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ഫോക്ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ലോര്‍ പഠന വിഭാഗത്തില്‍ എം.എ. ഫോക്ലോര്‍ പ്രവേശനപരീക്ഷ എഴുതിയിട്ടുള്ളവര്‍ 12-ന് രാവലെ 9.30-ന് പഠനവിഭാഗത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

എം.ടി.എച്ച്.എം. വൈവ

നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. ഏപ്രില്‍ 2021 പരീക്ഷയുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും 11-ന് നടക്കും.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷ 12-നും നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയും നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും ജൂലൈ 2021 സപ്ലിമെന്ററി പരീക്ഷയും 15-നും തുടങ്ങും.

പരീക്ഷാ അപേക്ഷ

പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ബി.എസ് സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ : 0495 2761335, 9446350480, 8893280055

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2010 മുതല്‍ 2016 വരെ പ്രവേശനം ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് നവംബര്‍ 8 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും ഡിസംബര്‍ 4-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ഒരു സെമസ്റ്ററിന് 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്ന് വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും കേന്ദ്രവും പിന്നീട് അറിയിക്കും.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top