ഹാള്‍ടിക്കറ്റ്
6-ന് ആരംഭിക്കുന്ന സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് പ്രത്യേക പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകുകയും അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുകയും വേണം.
അഫ്സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം അലോട്ട്മെന്റ്
2021-22 അദ്ധ്യയന വര്‍ഷത്തെ അഫ്സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ 7-ന് വൈകീട്ട് 5 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരപ്രവേശനം എടുക്കണം. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസടച്ചവര്‍ വീണ്ടും അടയ്ക്കേണ്ടതില്ല. കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, പി.എച്ച്. ക്വാട്ട വിദ്യാര്‍ത്ഥികളുടെ പ്രവേശനം 5 മുതല്‍ 7 വരെ കോളേജുകള്‍ നടത്തുന്നതാണ്. 7-ന് ക്ലാസുകള്‍ ആരംഭിക്കും.
പി.ജി. പ്രവേശനം അപേക്ഷ തിരുത്താം
2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് ഫിസടച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം. ഡിഗ്രി രജിസ്റ്റര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളിലും തിരുത്തലുകള്‍ വരുത്താനുള്ള സൗകര്യം രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. തിരുത്തല്‍ നടത്തുന്നവര്‍ കോളേജ്, പ്രോഗ്രാം ഓപ്ഷനുകള്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ അന്തിമ സമര്‍പ്പണം നടത്താവൂ. ശേഷം പ്രിന്റ്ഔട്ട് എടുത്തു സൂക്ഷിക്കുകയും തിരുത്തലുകള്‍ വന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 12-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും സഹിതം ഹാജരാകണം. അടിസ്ഥാന യോഗ്യത ഇംഗ്ലീഷില്‍ പി.ജി.യും നെറ്റും.
അദ്ധ്യാപക പരിശീലനം
കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ നടത്തുന്ന പരിശീലനത്തിലേക്ക് ഒക്ടോബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 16 വരെ നടക്കുന്ന പരിശീലനത്തില്‍ ഏത് വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം. വിശദവിവരങ്ങള്‍ വെബസൈറ്റില്‍ ഫോണ്‍ 0494 2407350, 7351
റിസര്‍ച്ച് ഫെലോ ഒഴിവ്
സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പില്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ആക്സിലറേറ്റര്‍ സെന്റര്‍ സ്പോണ്‍സര്‍ ചെയ്ത ന്യൂക്ലിയാര്‍ ഗവേഷണ പ്രൊജക്ടില്‍ ഒരു റിസര്‍ച്ച് ഫെലോ/പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കാലാവധി 3 വര്‍ഷം. പ്രായപരിധി 28 വയസ്. യോഗ്യത 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.എസ് സി. ഫിസിക്സ് ബിരുദമോ തത്തുല്യയോഗ്യതയോ. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫ. എം.എം. മുസ്തഫക്ക് ഒക്ടോബര്‍ 12-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ാാാ@ൗീര.മര.ശി എന്ന ഇ-മെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ശുചീകരണത്തോടെ ക്ലാസുകള്‍ തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാല നിയമ പഠനവകുപ്പില്‍ ശുചീകരണത്തോടെ ക്ലാസുകള്‍ ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം പഠനവകുപ്പ് തുറന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസും പരിസരവും ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്. പ്രൊ-വൈസ്ചാന്‍സിലര്‍ ഡോ. എം. നാസര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പഠനവകുപ്പ് കോ-ഓര്‍ഡിനേറ്റര്‍ അല്‍ഫോന്‍സാ ജോജന്‍, വിദ്യാര്‍ത്ഥി പ്രതിനിധി അഡ്വ. സി.ഇ. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പുനഃപരീക്ഷ
ആറാം സെമസ്റ്റര്‍ ബി.ടെക്., കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ആന്റ് ഓപ്പറേഷന്‍ റിസര്‍ച്ച് പേപ്പറിന്റെ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനപരീക്ഷ 21-ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല.
പരീക്ഷാ ഫലം
ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ 2014 സ്‌കീം ആറാം സെമസ്റ്റര്‍ ബി.ടെക്. മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്റ് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഡസര്‍ട്ടേഷന്‍ സമര്‍പ്പണം
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ നാലാം സെമസ്റ്റര്‍ സി.സി.എസ്.എസ്. പി.ജി. ഏപ്രില്‍ 2021 പരീക്ഷയുടെ ഡസര്‍ട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 13. വിദ്യാര്‍ത്ഥികള്‍ അതത് വകുപ്പ് മേധാവികള്‍ക്ക് നിശ്ചിത സമയത്തു തന്നെ ഡസര്‍ട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ്.
പരീക്ഷ മാറ്റി
11-ന് തുടങ്ങാനിരുന്ന ജൂലൈ 2020 പ്രിലിമിനറി ക്വാളിഫൈയിംഗ് / കോഴ്സ് വര്‍ക്ക് പരീക്ഷ (പി.ക്യു.ഇ.) യും 6-ന് നടത്താനിരുന്ന 2017 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.സി.എ.യുടെ ആന്‍ഡ്രോയ്ഡ് പ്രോഗ്രാമിംഗ് പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.



