കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; പി.ജി. പ്രവേശനം അപേക്ഷ നീട്ടി

സീറ്റൊഴിവുള്ള കോളേജുകളില്‍ ബിരുദപ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-22 അധ്യയനവര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ടുമെന്റിന് ശേഷമുള്ള ഒഴിവുകള്‍ നികത്തുന്നതിന് അതത് കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് പട്ടിക കോളേജുകള്‍ക്ക് നല്‍കും. നിലവില്‍ അപേക്ഷ പൂര്‍ത്തീകരിച്ച് ഇതുവരെ അലോട്ടുമെന്റ് ലഭിക്കാത്തവരെയും പ്രവേശനം നേടി, ഹയര്‍ ഓപ്ഷനുകള്‍ നിലനില്‍ക്കുന്നവരെയുമാണ് റാങ്കുപട്ടികയില്‍ ഉള്‍പ്പെടുത്തുക. രണ്ടാം അലോട്ടുമെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരില്‍ എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നവരെയും ഇതിലേക്ക് പരിഗണിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് മുമ്പ് കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ഒക്ടോബര്‍ നാല് മുതല്‍ അഞ്ചിന് അഞ്ചു മണിവരെ സമയമുണ്ടാകും.

രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മെയില്‍ ഐ.ഡി. എന്നിവയൊഴികെ എല്ലാ വിധതിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ചെയ്യാം. തിരുത്തലിന് സ്റ്റുഡന്റ് ലോഗിനിലെ എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് നേരത്തെ ക്യാപ് ഐഡിയോടൊപ്പം ലഭിച്ച സെക്യൂരിറ്റി കീ എന്റര്‍ ചെയ്യണം.

മൂന്നാം അലോട്ടുമെന്റിന് ശേഷവും കോളേജുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ സര്‍വകലാശാലാ പ്രവേശനവിഭാഗത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. (admission.uoc.ac.in) വിദ്യാര്‍ഥികള്‍ക്ക് ആവശ്യാനുസരണം കോളേജ് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാം. തിരുത്തലിന് ശേഷം അപേക്ഷ ഫൈനല്‍ സബ്മിറ്റ് നടത്തി പ്രിന്റൗട്ട് സൂക്ഷിക്കണം.

സര്‍വകലാശാലാ കാമ്പസില്‍ എം.എഡ്.

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് താത്പര്യമുള്ളവരും അതിനായി സെപ്റ്റംബര്‍ 22-ന് ശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതുമായവര്‍ അപേക്ഷയുടെ പകര്‍പ്പ്, ബി.എഡ്., പി.ജി., അവസാന വര്‍ഷ മാര്‍ക്കുലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് ഒക്ടോബര്‍ 12-നകം ഇ-മെയിലായി അയക്കണം. വിലാസം cumedadmission2021@gmail.com.

വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ് സൈറ്റിലെ എജ്യുക്കേഷന്‍ പഠന വകുപ്പിന്റെ അഡ്മിഷന്‍ ലിങ്ക് സന്ദര്‍ശിക്കാം.

യു.ജി., പി.ജി. എന്‍ട്രന്‍സ് പരീക്ഷാ ഹാള്‍ടിക്കറ്റ്

2021-22 അദ്ധ്യയനവര്‍ഷത്തെ സര്‍വകലാശാലാ പഠനവകുപ്പുകളിലേയും അഫിലിയേറ്റഡ് കോളേജുകള്‍ സെന്ററുകള്‍ എന്നിവയിലെയും യു.ജി., പി.ജി. കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7017

എം.ബി.എ. പ്രവേശനം

2021-22 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ പഠനവകുപ്പുകളിലേയും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലേയും എം.ബി.എ. പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ജനറല്‍ 835 രൂപയും എസ്.സി., എസ്.ടി. 467 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അസ്സല്‍ ചലാന്‍ രശീതി, സ്‌കോര്‍ കാര്‍ഡ്, എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 10-ന് വൈകീട്ട് 5 മണിക്ക് മുമ്പായി dcmsoffice@uoc.ac.in, dcmshod@uoc.ac.in എന്നീ ഇ-മെയിലുകളിലേക്ക് അയക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7017

പി.ജി. പ്രവേശനം അപേക്ഷ നീട്ടി

2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 13 വരെ നീട്ടി. അപേക്ഷാ ഫീസ് എസ്.സി., എസ്.ടി. 115 രൂപ, മറ്റുള്ളവര്‍ 280 രൂപ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top