കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

Calicut University News

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അഭിമുഖം

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്സ് അസി. പ്രൊഫസ്സര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 22-ന് നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ഗണിത ശാസ്ത്ര അസി. പ്രൊഫസ്സര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ 22-ന് ഉച്ചക്ക് 2 മണിക്ക് നടക്കും. ഒ.എക്സ്. സംവരണവിഭാഗത്തില്‍ ഉള്ളവര്‍ക്കാണ് അവസരം, ഇവരുടെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍

വാചാപരീക്ഷ

ആറാം സെമസ്റ്റര്‍ ബികോം, ബിബിഎ, ബി ടി എച്ച് എം, ബി എച്ച് എ, ഏപ്രില്‍ 2021 പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയവും വാചാപരീക്ഷയും 23-ന് ആരംഭിക്കും.

സി.എച്ച്.എം.കെ. ലൈബ്രറിയില്‍ ഗവേഷണ പ്രബന്ധകലവറ ഒരുങ്ങുന്നു

കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയില്‍ ഗവഷണ പ്രബന്ധങ്ങളുടെ ഡിജിറ്റല്‍ കലവറ ഒരുങ്ങുന്നു. സര്‍വകലാശാല തുടങ്ങിയത് മുതല്‍ക്കുള്ള ഗവേഷണ പ്രബന്ധങ്ങളാണ് പ്രധാനമായും സൂക്ഷിക്കുക. യു.ജി.സിയുടെ ‘ ശോധ് ഗംഗ ‘ വെബ്സൈറ്റിലേക്ക് നല്‍കിയ ആയിരത്തഞ്ഞൂറോളം പ്രബന്ധങ്ങള്‍ ഇതിലൂടെ ലഭ്യമാകും. ബാക്കിയുള്ള പഴയകാല പ്രബന്ധശേഖരം ഘട്ടം ഘട്ടമായി ഡിജിറ്റൈസ് ചെയ്ത് കലവറയിലേക്ക് മുതല്‍ക്കൂട്ടും. അരനൂറ്റാണ്ടിനിടയില്‍ രണ്ടായിരത്തഞ്ഞൂറിലേറെ പി.എച്ച്.ഡി. പ്രബന്ധങ്ങള്‍ കാലിക്കറ്റിലുണ്ടായിട്ടുണ്ട്.
പഠനവകുപ്പുകളിലെ സെമിനാറുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും അവതരിപ്പിച്ച പ്രബന്ധങ്ങള്‍, എം.ഫില്‍., പി.എച്ച്.ഡി. ഡെസര്‍ട്ടേഷനുകള്‍, പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ അക്കാദമിക് രേഖകള്‍, അന്താരാഷ്ട്ര ജേണലുകളിലെ പ്രബന്ധങ്ങള്‍ സര്‍വകലാശാലാ ഗവേഷകരും അധ്യാപകരും പ്രസിദ്ധീകരിച്ച പകര്‍പ്പവകാശം ലഭ്യമായ പ്രബന്ധങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ഗവേഷണ പ്രബന്ധങ്ങളുടെ പകര്‍പ്പുകള്‍ സര്‍വകലാശാലാ ലൈബ്രറിയിലെ റഫറന്‍സ് വിഭാഗത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ റെപ്പോസിറ്ററി വരുന്നതോടെ ഇവ എവിടെയിരുന്ന് വേണമെങ്കിലും പരിശോധിക്കാനാകുമെന്ന് സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് പറഞ്ഞു. തുടക്കത്തില്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് സേവനം ലഭ്യമാകുക. ഇതിനായി പ്രത്യേകം യൂസര്‍നെയിമും പാസ്വേഡും അനുവദിക്കും.

പ്ലസ് ടുഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകം
ബിരുദ രജിസ്ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ഏകജാലക ബിരുദ പ്രവേശന രജിസ്ട്രേഷന്‍ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിലും പി.ജി. രജിസ്ട്രേഷന്‍ ബിരുദഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിലും ആരംഭിക്കും. സര്‍വകലാശാല കേന്ദ്രങ്ങളിലേക്കും മുന്നൂറോളം അഫിലിയേറ്റഡ് കോളേജുകളിലേക്കുമാണ് ബിരുദപ്രവേശനം. ഏകജാലക രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ cuonline.ac.in ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശങ്ങള്‍ വായിച്ച് മനസിലാക്കിയ ശേഷമേ രജിസ്ട്രേഷന്‍ നടത്താവൂ. കോഴ്സുകള്‍, കോളേജുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. സ്വാശ്രയ കോഴ്സുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. കോഴ്സുകളെക്കുറിച്ച് സര്‍ച്ച് ചെയ്താല്‍ ഏതെല്ലാം കോളേജുകളില്‍ ലഭ്യമാണെന്നും കോളേജുകള്‍ സര്‍ച്ച് ചെയ്താല്‍ ഏതെല്ലാം കോഴ്സുകള്‍ ലഭ്യമാണെന്നും വിവരം ലഭിക്കും. രജിസ്ട്രേഷന്‍ നടത്തുന്നതിനു മുമ്പായി കോഴ്സ്, കോളേജ് എന്നിവയെക്കുറിച്ചും സംവരണ മാനദണ്ഡങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് സര്‍വകലാശാലാ പ്രവേശനവിഭാഗം അറിയിച്ചു. ഫോണ്‍ : 0494 2660600, 2407016, 2407017 .

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •