Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut University News

ബിരുദ ബിരുദാനന്തര കോഴ്സ് – പ്രവേശന പരീക്ഷാ അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും ഫീസടക്കുന്നതിനും ജൂണ്‍ 10 വരെ അവസരമുണ്ടായിരിക്കുന്നതാണ്. പ്രവേശന വിജ്ഞാപനം, പരീക്ഷാ സമയക്രമം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 2407017

sameeksha-malabarinews

എം.ബി.എ. പ്രവേശനം അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവയിലേക്കുള്ള 2021-ലെ പാര്‍ട്ട് ടൈം, ഫുള്‍ടൈം എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ 187 രൂപയും മറ്റുള്ളവര്‍ 555 രൂപയും ഫീസടച്ച് ജൂണ്‍ 14-ന് മുമ്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. സ്വാശ്രയ കോളേജിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, ചലാന്‍ രശീതി, എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ജൂണ്‍ 16-ന് മുമ്പായി സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വകുപ്പുതലവന് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍, ഫോണ്‍ 0494 2407017, 2407363.

പരീക്ഷാ അപേക്ഷ – അവസാന തീയതി നീട്ടി

കോവിഡ് വ്യാപനം കാരണം നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!