കാലിക്കറ്റ് സര്‍വ്വകലാശാല വാര്‍ത്തകള്‍;രജിസ്ട്രാറുടെയും, കണ്‍ട്രോളറുടെയും കാലാവധി നീട്ടി

രജിസ്ട്രാറുടെയും, കണ്‍ട്രോളറുടെയും കാലാവധി നീട്ടി

ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിതരായ കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.സി.സി.ബാബു എന്നിവരുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ഉത്തരവായി. ജൂലൈ 27-ന് നടന്ന സിണ്ടിക്കേറ്റ് തീരുമാനമനുസരിച്ചാണിത്. രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷിയുടെ കാലാവധി സെപ്തംബര്‍ 20 മുതലും കണ്‍ട്രോളര്‍ ഡോ.സി.സി.ബാബുവിന്റെ കാലാവധി ഒക്ടോബര്‍ പത്ത് മുതലുമാണ് ഒരു വര്‍ഷത്തേക്ക് നീട്ടിയത്.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ അഫ്സല്‍-ഉല്‍-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ അപേക്ഷിക്കാം.

 

Share news
error: Content is protected !!
Scroll to Top