തേഞ്ഞിപ്പലം: അമൂല്യങ്ങളായ പുരാരേഖകള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പില്‍ തുടക്കമായി. താളിയോലകള്‍, ചരിത്രരേഖകള്‍, പഴയ പത്രങ്ങള്‍, മാഗസിനുകള്‍, ഗവേഷണ സംബന്ധിയായ ഫോട്ടോകള്‍ തുടങ്ങിയവയെല്ലാമാണ് ഡിജിറ്റൈസ് ചെയ്യുന്നത്. സര്‍വകലാശാലയുടെ ചരിത്രമ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളെല്ലാം ഇതില്‍ ഉള്‍പ്പെടും. ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ ലഭ്യമാക്കുന്ന തരത്തിലാണ് ഇവ സജ്ജമാക്കുക.
പദ്ധതി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, പഠനവകുപ്പ് മേധാവി ഡോ. വി.വി. ഹരിദാസ്, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ്, കെ.പി. റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.




