പറന്നുവന്ന മയില്‍ ബൈക്കിലിടിച്ച് യുവാവ് മരണപ്പെട്ടു; ഭാര്യക്ക് പരിക്ക്

തൃശൂര്‍: നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ പറന്നുവന്ന മയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. പുന്നയൂര്‍ക്കുളം പരൂര്‍ പീടികപറമ്പില്‍ മോഹനന്‍ മകന്‍ പ്രമോഷ് (34) ആണ് മരണപ്പെട്ടത്. ഇവരുടെ ഭാര്യ വീണ (26), മറ്റു ബൈക്കിലെ യാത്രികന്‍ വാടാനപ്പള്ളി നടുവില്‍ക്കര സ്വദേശി വടക്കന്‍വീട്ടില്‍ മോഹനന്‍ മകന്‍ ധനേശ് (37) എന്നിവര്‍ക്കും പരിക്കേറ്റു.

അയ്യന്തോള്‍ പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് അപകടം ഉണ്ടായത്. ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെ പറന്നു വന്ന മയില്‍ പ്രമോഷിന്റെ നെഞ്ചിലിടിച്ച് തൊട്ടടുത്ത ബൈക്കിലും ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലിലിടിച്ച് മറിയുകയായിരുന്നു.

തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുന്‍പായിയിരുന്നു ഇവരുടെ വിവാഹം നടന്നത്. പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്ക് പോകുകയായിരുന്നു. തൃശൂര്‍ വെസ്റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു.

പരിക്കുപറ്റിയ വീണയുടെയും ധനേഷിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ചത്ത മയിലിന്റെ ജനം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.

Share news
error: Content is protected !!
Scroll to Top