തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും മരവിപ്പിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് തീരുമാനം.
സര്‍വകലാശാലയുമായി കരാര്‍ പുതുക്കില്ലെന്നും സര്‍വകലാശാല ദ്വീപില്‍ നടത്തുന്ന മൂന്ന് കേന്ദ്രങ്ങളുടെ നടത്തിപ്പ് ചെലവുകള്‍ നവംബര്‍ ആറ് മുതല്‍ക്ക് ഏറ്റെടുക്കില്ലെന്നും ദ്വീപ് ഭരണകൂടം കത്തിലൂടെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദ്വീപ് ഭരണകൂടത്തില്‍ നിന്ന് മറ്റൊരു തീരുമാനമുണ്ടാകും വരെ സേവനങ്ങള്‍ മരവിപ്പിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



