
‘സുവേഗ’ സമയത്തിൽ മാറ്റം
വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന കാലിക്കറ്റ് സർവകലാശാലാ ഡിജിറ്റൽ സ്റ്റുഡന്റസ് സർവീസ് സെന്ററായ ‘സുവേഗ’ ( 0494 2660600 ) ഡിസംബർ 10, 12 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും പ്രവർത്തിക്കുക.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ വിവിധ എം.എ., എം.എസ് സി., എം.കോം., എം.ബി.എ. (CCSS – PG – 2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി ഏഴിന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എസ് സി. ഹോട്ടൽ മാനേജ്‌മന്റ് ആന്റ് കേറ്ററിംഗ് സയൻസ് / കളിനറി ആർട്സ്, ബി.എ. മൾട്ടി മീഡിയ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി. / ബി.എസ് സി. ഇൻ ആൾട്ടർനേറ്റീവ് പാറ്റേൺ, ബി.സി.എ., ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് (ഡബിൾ മെയിൻ), ബി.ടി.എച്ച്.എം., ബി.കോം. / ബി.കോം. (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) വൊക്കേഷണൽ സ്ട്രീം, ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എ., ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്‌സ് (2021 മുതൽ 2023 വരെ പ്രവേശനം) ബി.എസ് സി. ബോട്ടണി ആന്റ് കംപ്യൂട്ടേഷണൽ ബയോളജി (ഡബിൾ മെയിൻ), (2023 പ്രവേശനം) ബി.ഡെസ് (CBCSS UG / CUCBCSS UG) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ (CBCSS UG) ഒന്നാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.എസ് സി., ബി.കോം.,ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, (2021, 2022 പ്രവേശനം) ബി.എ. മൾട്ടി മീഡിയ നവംബർ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടി മീഡിയ നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ജനുവരി ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി ഒന്നാം വർഷ ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



