Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : അസ്സണന്‍സ് 21-ാം പതിപ്പ് പ്രകാശനം ചെയ്തു കാലിക്കറ്റ് സര്‍വകലാശാല റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗത്തിന്റെ പ്രസിദ്ധീകരണമായ അസ്സണന്‍സ...

അസ്സണന്‍സ് 21-ാം പതിപ്പ് പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാല റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗത്തിന്റെ പ്രസിദ്ധീകരണമായ അസ്സണന്‍സിന്റെ 21-ാം പതിപ്പ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. ഐ.ക്യു.എ.സി. ഡയറക്ടര്‍ പ്രൊഫ. പി. ശിവദാസന്‍ പതിപ്പ് ഏറ്റുവാങ്ങി. റഷ്യന്‍, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലെ സാഹിത്യ വിമര്‍ശം, സംസ്‌കാരം, ഭാഷ, വിവര്‍ത്തനം എന്നീ മേഖലകളിലുള്ള അനവധി ലേഖനങ്ങള്‍ പുതിയ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വകുപ്പദ്ധ്യക്ഷന്‍ ഡോ. കെ.കെ. അബ്ദുള്‍ മജീദ്, ഡോ. നാഗേന്ദ്ര ശ്രീനിവാസ് എന്നിവരാണ് എഡിറ്റര്‍മാര്‍. ബഹുഭാഷാ പ്രസിദ്ധീകരണമായ അസ്സണന്‍സ് യു.ജി.സി. കെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ജേണലാണ്. മുന്‍ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ച ജേണല്‍ സര്‍വകലാശാല റഷ്യന്‍ വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

sameeksha-malabarinews

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള തൃശൂരിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2021-ല്‍ വരാനിരിക്കുന്ന ഒഴിവുകളിലേക്ക് യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള അദ്ധ്യാപകരെ ഗസ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ 30-ന് മുമ്പായി അപേക്ഷിക്കേണ്ടതാണ്. ഫോണ്‍ : 0487 2202560

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹോം സയന്‍സ് (ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്) 2019 പ്രവേശനം സി.ബി.സി.എസ്.എസ്.  നവംബര്‍ 2019 പരീക്ഷയുടേയും 2018 പ്രവേശനം സി.യു.സി.എസ്.എസ്. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം. ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല നിയമ പഠന വിഭാഗത്തിലെ നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ എല്‍.എല്‍.എം. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടേയും ലോ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2020 റഗുലര്‍ പരീക്ഷയുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ 25 വരെ ലഭ്യമാണ്.

രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ 30 വരെ ലഭ്യമാണ്.

പൊസിഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല എം.കോം. ഏപ്രില്‍ 2020 പരീക്ഷയുടെ പൊസിഷല്‍ ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പൊസിഷന്‍ സര്‍ട്ടിഫിക്കറ്റിന് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ നിശ്ചിത ഫീസടച്ച് അപേക്ഷിക്കേണ്ടതാണ്.

ഒളിമ്പിക്‌സ് പട്ടികയില്‍ കാലിക്കറ്റിന്റെ അഭിമാനതാരം – ശ്രീശങ്കര്‍ എം.

പാട്ട്യാലയില്‍ വെച്ചു നടന്ന ദേശീയ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റിന്റെ അഭിമാനതാരം ശ്രീശങ്കര്‍ എം. ലോംഗ് ജംപില്‍ ജമ്പര്‍ ഒളിമ്പിക്‌സ് ക്വാളിഫയിംഗ് ദൂരം പിന്നിട്ട് ദേശീയ റെക്കോഡ് കരസ്ഥമാക്കി. കാലിക്കറ്റിന്റെ ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യഅത്‌ലറ്റാണ് പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജിലെ മൂന്നാം വര്‍ഷ ബി.എസ്.സി. വിദ്യാര്‍ത്ഥിയായ ശ്രീശങ്കര്‍. വേള്‍ഡ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി സാധ്യതാപട്ടികയിലും ശ്രീശങ്കര്‍ ഇടം നേടി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അഭിനന്ദനമറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!