Section

malabari-logo-mobile

കലോത്സവ വേദിയ്‌ക്ക്‌ മാതൃകയായി ശുചിത്വസേന

HIGHLIGHTS : കോഴിക്കോട്‌: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയ്‌ക്ക്‌ മാതൃകയായി ഒരുകൂട്ടം സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കോഴിക്കോട്‌ സൗത്ത്‌ നിയോജക മണ്ഡലത്തിലെ

kalathsavകോഴിക്കോട്‌: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയ്‌ക്ക്‌ മാതൃകയായി ഒരുകൂട്ടം സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കോഴിക്കോട്‌ സൗത്ത്‌ നിയോജക മണ്ഡലത്തിലെ ശുചിത്വമണ്ഡലം പദ്ധതിയില്‍ അംഗങ്ങളായ 238 വിദ്യാര്‍ഥികളാണ്‌ 18 വേദികളിലായി ശുചിത്വസേനയുടെ അംഗങ്ങളായി മികച്ച സേവനം കാഴ്‌ചവയ്‌ക്കുന്നത്‌.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുളള നാലായിരം വിദ്യാര്‍ഥികളില്‍ നിന്നാണ്‌ ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്‌. രണ്ട്‌ ഷിഫ്‌റ്റുകളായി നാല്‌ ഗ്രൂപ്പുകളാണ്‌ ഓരോ വേദിയിലും ഉണ്ടാവുക. ഓരോ ഗ്രൂപ്പില്‍ നിന്നും അഞ്ച്‌ പേരെ വീതം വേദിയുടെ പല ഭാഗങ്ങളിലായി നിയോഗിച്ചിട്ടുണ്ട്‌. വേദികള്‍ക്ക്‌ സമീപമുളള ഭക്ഷണാവിശിഷ്ടങ്ങളും മറ്റും എടുത്തുമാറ്റുന്നതും പരിസരം ശുചിയാക്കുന്നതും ഇവരാണ്‌. മറ്റുളളവര്‍ ചെയ്യാന്‍ മടിക്കുന്ന ജോലികള്‍ ഏറ്റെടുത്ത്‌ കാഴ്‌ചക്കാര്‍ക്കും സമൂഹത്തിനും ഇവര്‍ മാതൃകയാവുകയാണ്‌.

sameeksha-malabarinews

സ്‌കൂള്‍ കലോത്സവത്തിന്‌ ശേഷം ദേശീയ ഗെയിംസിലും തങ്ങളുടെ സേവനവുമായി ഇവര്‍ രംഗത്തുണ്ടാകും. ശുചിത്വസേനയുടെ സേവനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്ററും ശുചിത്വസേനയുടെ ഇംപ്ലിമെന്റ്‌ ഓഫീസറുമായ കെ.പി. രാധാകൃഷ്‌ണന്‍ പറഞ്ഞു. കുട്ടികള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട്‌ എന്‍.എസ്‌.എസ്‌. മേഖലാ കോ ഓര്‍ഡിനേറ്ററും ഹിമായത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ടി.പി. മുഹമ്മദ്‌ ബഷീറും ഇവര്‍ക്കൊപ്പമുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!